വിക്ടോറിയ ബെക്കാം പൈജാമയിൽ കത്രീനയുടെ സ്റ്റൈലിഷ് ലുക്ക്; വില 1 ലക്ഷം! 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2022 02:10 PM  |  

Last Updated: 22nd January 2022 02:10 PM  |   A+A-   |  

katrina_kaif_pyjama_set

ചിത്രം : ഇൻസ്റ്റ​​ഗ്രാം

 

ഫാഷൻ കാര്യങ്ങളിൽ ഏറെ ശ്രദ്ധക്കുന്ന താരമാണ് ബോളിവുഡ് നടി കത്രീന കൈഫ്. എന്നാലിതാ കംഫർട്ടിനും തന്റെ വാഡ്രോബിൽ സുപ്രധാന സ്ഥാനമുണ്ടെന്ന് കാണിച്ചുതന്നിരിക്കുകയാണ് നടിയുടെ എയർപ്പോർട്ട് ലുക്ക്. ഓവർസൈസ്ഡ് പൈജാമയിൽ എത്തിയ താരം പെർഫെക്ട് സമ്മർ ലുക്ക് തന്നെയാണ് തെരഞ്ഞെടുത്തത്. 

മുംബൈ എയർപോർട്ടിൽ നിന്നുള്ള കത്രീനയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഗോൾഡ്ഫിഷ് പ്രിന്റ് നിറഞ്ഞ പച്ച പൈജാമയായിരുന്നു വേഷം. വിക്ടോറിയ ബെക്കാമിന്റെ പ്രീ സ്പ്രിങ് സമ്മർ 2022 കളക്ഷനിലെ ഡിസൈൻ ആണിത്. വെള്ള സ്‌നീക്കേഴ്‌സും സ്ലീക്ക് പോണിടെയിലും ആയപ്പോൾ സംഗതി സ്‌റ്റൈലിഷ്. 

കണ്ടാൽ സിംപിൾ ആണെന്ന് തോന്നുമെങ്കിലും വിലയുടെ കാര്യത്തിൽ ഒട്ടും സിംപിൾ അല്ല. ബെക്കാമിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിരങ്ങൾ അനുസരിച്ച് ഷർട്ടിന് 56,000രൂപ ആണ് വില. പാന്റ്‌സിന് 51,600രൂപ വില വരും. അതായത് സെറ്റ് ആയി വാങ്ങുമ്പോൾ 1,07,600 രൂപയാണ് കത്രീനയുടെ ഈ എയർപ്പോർട്ട് ലുക്കിന് നൽകേണ്ടിവരിക.