നടൻ ജയറാമിന്​ കോവിഡ്  

ചികിത്സ തുടങ്ങിയെന്നും ടനെ തന്നെ വീണ്ടും കാണാമെന്നും താരം
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ടൻ ജയറാമിന്​ കോവിഡ് 19​ സ്​ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയ വിവരം താരം സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചു.  

'എനിക്കിന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. വൈറസ്​ ഇപ്പോഴും നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഇത്​. എന്നോട്​ അടുത്തിടപഴകിയവർ സാമൂഹിക സമ്പർക്കം ഒഴിവാക്കുകയും ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ്​ പരിശോധന നടത്തുകയും വേണം. ഞാൻ ചികിത്സ തുടങ്ങിയിട്ടുണ്ട്​. എല്ലാവരെയും ഉടനെ തന്നെ വീണ്ടും കാണാമെന്ന്​ പ്രതീക്ഷിക്കുന്നു', ജയറാം കുറിച്ചു. 

മമ്മൂട്ടി, സുരേഷ്​ ഗോപി, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങൾക്കും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് 19​ സ്​ഥിരീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com