'നിങ്ങളൊക്കെ എന്നെ ജയിലിൽ ഇട്ടിരിക്കുകയാണോ?'; അഞ്ചു കഥ, അഞ്ച് സംവിധായകർ; 'ഫ്രീഡം ഫൈറ്റ്' ട്രെയിലർ

അഞ്ചു ചെറു ചിത്രങ്ങൾ ചേർത്തൊരുക്കിയിരിക്കുന്ന സിനിമ സോണി ലിവിലൂടെയാണ് പുറത്തുവരുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്


ജിയോ ബേബി ഉൾപ്പടെ അഞ്ച് സംവിധായകർ ഒന്നിക്കുന്ന ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റിന്റെ ട്രെയിലർ പുറത്ത്. അഞ്ചു ചെറു ചിത്രങ്ങൾ ചേർത്തൊരുക്കിയിരിക്കുന്ന സിനിമ സോണി ലിവിലൂടെയാണ് പുറത്തുവരുന്നത്. ജോജു ജോർജ്, രജീഷ വിജയൻ, ശ്രിന്ദ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

റിലീസ് സോണി ലിവിൽ

ജിയോ ബേബി, കുഞ്ഞില മാസിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ് സംവിധായകര്‍. കബനി, ജിയോ ബേബി, രോഹിണി, ജോജു ജോര്‍ജ്, ഉണ്ണി ലാലു, സിദ്ധാര്‍ഥ ശിവ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ നിര്‍മ്മാതാക്കളായിരുന്ന മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവരാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. 

സാലു കെ തോമസ്, നിഖില്‍ എസ് പ്രവീണ്‍, ഹിമല്‍ മോഹന്‍ എന്നിവരാണ് ഛായാഗ്രാഹകര്‍. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്, കുഞ്ഞില മാസിലാമണി, മുഹ്‍സിന്‍ പി എം, രോഹിത്ത് വി എസ് വാര്യത്ത്, അപ്പു താരെക് എന്നിവര്‍. രാഹുല്‍ രാജ്, മാത്യൂസ് പുളിക്കന്‍, ബേസില്‍ സി ജെ, മാത്തന്‍, അരുണ്‍ വിജയ് എന്നിവരാണ് സംഗീതം പകരുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ നിധിന്‍ പണിക്കര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, പബ്ലിസിറ്റി ഡിസൈന്‍സ് ഏസ്തെറ്റിക് കുഞ്ഞമ്മ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com