എന്റെ അടിവസ്ത്രത്തിന്റെ അളവെടുക്കുന്നത് ദൈവം, വിവാദത്തിലായി ശ്വേതാ തിവാരി, പൊലീസ് അന്വേഷണം

ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ടിവസ്ത്രവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായി ബോളിവുഡ് നടി ശ്വേതാ തിവാരി. പുതിയ വെബ് ഷോയുടെ പ്രമോഷന്റെ ഭാഗമായി ഭോപ്പാലില്‍ വച്ചു നടത്തിയ പ്രസ് കോണ്‍ഫറന്‍സിന് ഇടയിലായിരുന്നു വിവാദ പരാമര്‍ശം. തന്റെ അടിവസ്ത്രത്തിന്റെ അളവെടുക്കുന്നത് ദൈവമാണ് എന്നാണ് താരം പറഞ്ഞത്. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സംഭവം വിവാദമായതോടെ ശ്വേതയുടെ പരാമര്‍ശത്തെക്കുറിച്ച് അന്വേഷിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. 

ഷോ സ്‌റ്റോപ്പര്‍ എന്ന ഷോയുടെ പ്രമോഷന്റെ ഭാഗമായാണ് താരം എത്തിയത്. ഫാഷനെക്കുറിച്ചുള്ള ഷോയില്‍ സൗരഭ് രാജ് ജെയിന്‍ ബ്രാ ഫിറ്ററുടെ റോളിലാണ് എത്തുന്നത്. മഹാഭാരത സീരിയലില്‍ ശ്രീകൃഷ്ണന്റെ വേഷം അഭിനയിച്ച നടനാണ് സൗരഭ്. സൗരഭിന്റെ പ്രശസ്തമായ കഥാപാത്രത്തെക്കുറിച്ചാണ് ശ്വേത സംസാരിച്ചത് എന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com