ബോളിവുഡ് നടി കജോളിന് കോവിഡ് 19 സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ കജോള്‍ തന്നെയാണ് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം പങ്കുവച്ചത്. മകളുടെ ചിത്രം പങ്കുവച്ചാണ് തന്റെ രോഗബാധയെക്കുറിച്ച് താരം അറിയിച്ചത്.
"പോസിറ്റീവ് ആണ്. ചുവന്ന മൂക്കും കൊണ്ടുള്ള എന്റെ ചിത്രം ആരും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അതികൊണ്ട് ലോകത്തിലേ ഏറ്റവും മധുരമുള്ള ചിരി പങ്കുവയ്ക്കുന്നു. മിസ് യൂ," എന്ന് കുറിച്ചാണ് കജോള്‍ മകളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ