ഒമർ ലുലുവിന്റെ 'നല്ല സമയ'ത്തിൽ ഇർഷാദ് നായകൻ; നാല് പുതുമുഖ നായികമാരും

ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടി നിർമിക്കുന്ന ചിത്രത്തിൽ നാല് പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

മർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനാവാൻ ഇർഷാദ്. നല്ല സമയം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇർഷാ​ദ് നായകനായി എത്തുക. ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടി നിർമിക്കുന്ന ചിത്രത്തിൽ നാല് പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്. 

തൃശൂരിൽ വച്ച് ആരംഭിക്കുന്ന സിനിമയുടെ ഷൂട്ടിങ്  പ്രശസ്ത താരം ബാബു ആന്റണിയുടെ ഭാര്യ എവ്‌ഗനിയ ആൻറണി ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. വിജീഷ്, ജയരാജ് വാരിയർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടും. 

ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന ആക്ഷൻ ചിത്രം പവർ സ്റ്റാറിനു ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് നല്ല സമയം. ചിത്രീകരണം പൂർത്തിയാക്കിയ പവർസ്റ്റാർ ഈ വർഷം തിയറ്ററിൽ എത്തും. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗവ്, ധമാക്ക എന്നിവയാണ് ഒമർ ലുലു സംവിധാനം ചെയ്ത ചിത്രങ്ങൾ. 
 

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com