ഭർത്താവിന്റെ കൈപിടിച്ച് മഞ്ജരി ഗുരുവായൂർ നടയിൽ, വിഡിയോ പങ്കുവച്ച് ഗായിക
By സമകാലിക മലയാളം ഡെസ്ക് | Published: 07th July 2022 01:05 PM |
Last Updated: 07th July 2022 01:05 PM | A+A A- |

ചിത്രം: ഇൻസ്റ്റഗ്രാം
ഭർത്താവ് ജെറിനൊപ്പം ഗുരുവായൂർ ക്ഷേത്രത്തിലെത്തി ഗായിക മഞ്ജരി. ആദ്യമായിട്ടായിരുന്നു ജെറിൻ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്. അകത്ത് കയറാൻ ജെറിന് സാധിച്ചില്ലെങ്കിലും പുറത്തുനിന്ന് പ്രാർത്ഥിക്കുകയായിരുന്നു. താൻ അകത്തുകയറി കണ്ണനെ തൊഴുതെന്നും മഞ്ജരി കുറിക്കുന്നുണ്ട്. ക്ഷേത്രദർശനം നടത്തുന്നതിന്റെ വിഡിയോ മഞ്ജരി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ഇത് ജെറിന്റെ ആദ്യത്തെ ഗുരുവായൂർ സന്ദർശനമായിരുന്നു. അദ്ദേഹത്തെ അമ്പലം ചുറ്റിക്കാണിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അകത്തു കയറാൻ സാധിച്ചില്ലെങ്കിലും അദ്ദേഹം പുറത്തുനിന്നു പ്രാർത്ഥിച്ചു. ഞങ്ങൾക്കുവേണ്ടി ഞാൻ അമ്പലത്തിനകത്തു കയറി പ്രാർത്ഥിച്ചു.- മഞ്ജരി കുറിച്ചു. മജന്ത നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയായാണ് മഞ്ജരി അമ്പലത്തിൽ എത്തിയത്. ഇരുവരുടേയും ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങളും വിഡിയോയും വൈറലാവുകയാണ്.
ജൂൺ 24നാണ് മഞ്ജരിയും ജെറിനും വിവാഹിതരായത്. തിരുവനന്തപുരത്തു വച്ചായിരുന്നു വിവാഹം. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചവരാണ് മഞ്ജരിയും ജെറിനും. മസ്കറ്റിലായിരുന്നു ഇരുവരുടേയും സ്കൂൾ കാലഘട്ടം. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജരാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
'സ്നേഹിക്കുന്ന മനുഷ്യരുടെ മനസ്സിൽ താങ്കൾ മരണമാസല്ല കൊലമാസാണ്'; സജി ചെറിയാന് പിന്തുണയുമായി നടൻ സുബീഷ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ