'എല്ലാ മൃഗങ്ങളും എന്റെ മനസിലുണ്ട്', രസികൻ മോഷൻ പോസ്റ്ററുമായി 'പാൽതൂ ജാൻവർ'; ഓണത്തിന് തിയറ്ററുകളിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th July 2022 06:08 PM |
Last Updated: 08th July 2022 06:21 PM | A+A A- |

ചിത്രം: ഫേയ്സ്ബുക്ക്
ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന പാല്‍തൂ ജാന്‍വറിന്റെ മോഷന്‍ ലുസ്റ്റ് ലുക്ക് പുറത്ത്. മലയാളത്തിലെ ഹിറ്റ് ജോഡികളായ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. ഇവര്‍ ഒന്നിച്ചുള്ള ഫേയ്‌സ്ബുക്ക് ലൈവിലൂടെ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പുറത്തുവിട്ടു. ഫഹദും ദിലീഷും ശ്യാമും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ സംഗീത് പി രാജനാണ്.
മൃഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ബേസിലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. ബേസിലിന് മൃഗങ്ങളോടുള്ള സ്‌നേഹവും മോഷന്‍ പോസ്റ്ററിലൂടെ വ്യക്തമാക്കുന്നുണ്ട്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് എത്തുന്നത്. കൂടാതെ ഒരു പശുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കഥ എഴുതിയിരിക്കുന്നത് വിനോയ് തോമസും അനീഷ് അഞ്ജലിയും ചേര്‍ന്നാണ്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഭാവന തിയറ്റേഴ്‌സാണ് ചിത്രം തിയറ്ററില്‍ എത്തിക്കുന്നത്. ഓണം റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
ഈ വാര്‍ത്ത കൂടി വായിക്കൂ
വേദിയിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യ ലക്ഷ്മി, ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് സായി പല്ലവി; വിഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ