'ആ സംഭാഷണം സിനിമയില്‍ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടുന്നില്ല, അത് മനുഷ്യരെ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കും'; കുറിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2022 05:39 PM  |  

Last Updated: 10th July 2022 05:39 PM  |   A+A-   |  

prithviraj_kaduva

ചിത്രം: ഫേയ്സ്ബുക്ക്

 

പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം കടുവ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. എന്നാൽ അതിനിടെ ചിത്രത്തിലെ ഒരു ഡയലോ​ഗ് വൻ വിമർശനങ്ങൾക്ക് വഴിവച്ചു. ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന തരത്തിലുള്ളതായിരുന്നു ഡയലോ​ഗ്. ഇത് വൻ വിമർശനങ്ങൾക്ക് വഴിവച്ചതിനു പിന്നാലെ ക്ഷമാപണവുമായി ഷാജി കൈലാസും പൃഥ്വിരാജും രം​ഗത്തെത്തി. എന്നാൽ ആ സംഭാഷണം സിനിമയില്‍ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടുന്നില്ലെന്ന് പറയുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. മനോജ് വെള്ളനാട്. നടന്റെയും സംവിധായകന്റെയും എഫ്ബി പോസ്റ്റിനും പത്ര പ്രസ്താവനയ്ക്കും ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സും വളരെ ചെറിയ ശതമാനം മനുഷ്യരിലേക്കെത്താനുള്ള റീച്ചുമേ ഉള്ളു. പക്ഷേ സിനിമയില്‍ അങ്ങനൊരു സംഭാഷണം നിലനില്‍ക്കുന്നിടത്തോളം അത് മനുഷ്യരെ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കും. വെറുതേ മാപ്പ് പറയുന്നതിനേക്കാള്‍ ആ സംഭാഷണം മ്യൂട്ട് ആക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിരുന്നെങ്കിൽ അത് ആത്മാര്‍ത്ഥമായ പ്രവൃത്തിയായേനെയയെന്നും അദ്ദേഹം കുറിച്ചു. 

ഡോ. മനോജ് വെള്ളനാടിന്റെ കുറിപ്പ് വായിക്കാം

ഷാജി കൈലാസും പൃഥ്വിരാജും ഭിന്നശേഷി വിഷയത്തില്‍ അവര്‍ക്കുണ്ടായ മിസ്റ്റേക്ക് മനസിലാക്കുകയും മാപ്പ് പറയുകയും ചെയ്തത് അഭിനന്ദനീയമാണ്. പക്ഷേ ആ സംഭാഷണം സിനിമയില്‍ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടുന്നില്ല.

നടന്റെയും സംവിധായകന്റെയും എഫ്ബി പോസ്റ്റിനും പത്ര പ്രസ്താവനയ്ക്കും ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സും വളരെ ചെറിയ ശതമാനം മനുഷ്യരിലേക്കെത്താനുള്ള റീച്ചുമേ ഉള്ളു. പക്ഷേ സിനിമയില്‍ അങ്ങനൊരു സംഭാഷണം നിലനില്‍ക്കുന്നിടത്തോളം അത് മനുഷ്യരെ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കും. ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറയെയോ അവരുടെ മാതാപിതാക്കളെയോ പോലും അത് വേദനിപ്പിക്കാം. മാത്രമല്ല ഇന്ന് ആ ഡയലോഗില്‍ ബുദ്ധിമുട്ടൊന്നും തോന്നാത്ത, അതിനെ സംബന്ധിച്ച എതിര്‍പ്പുകള്‍ വെറും പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് ഷോ മാത്രമായി കാണുന്ന മനുഷ്യര്‍ക്കും ഭാവിയില്‍ ആ സംഭാഷണം ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാം.

വെറുതേ മാപ്പ് പറയുന്നതിനേക്കാള്‍ ആ സംഭാഷണം മ്യൂട്ട് ആക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടത് പറഞ്ഞിരുന്നെങ്കില്‍ അത് കുറച്ചു കൂടി ആത്മാര്‍ത്ഥമായ പ്രവൃത്തിയായേനെ...

ഈ വാര്‍ത്ത കൂടി വായിക്കൂ

കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് കയ്യില്‍ കയറി; പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ; ആശുപത്രിക്കെതിരെ പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ