പൊലീസ് യൂണിഫോമിൽ മമ്മൂട്ടി വീണ്ടും, ത്രില്ലർ ചിത്രവുമായി ബി ഉണ്ണികൃഷ്ണൻ; ഷൂട്ടിങ് തുടങ്ങി

ആറാട്ടിനു ശേഷം തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ഇത്.
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

മ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എറണാകുളത്താണ് ഷൂട്ടിങ്ങിന് തുടക്കമായത്. 

സ്നേഹ, അമലപോൾ , ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ് . വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.  കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ധിക്ക്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണി നിരക്കുന്നു. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. 

ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഓപ്പറേഷൻ ജാവ ഒരുക്കിയ  ഫൈസ് സിദ്ധിക്ക് ആണ് . സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് മനോജ് എന്നിവരാണ് . കലാ സംവിധാനം ഷാജി നടുവിലും വസ്ത്രാലങ്കാരം പ്രവീൺവർമ്മയും ചമയം ജിതേഷ് പൊയ്യയും കൈകാര്യം ചെയ്യുന്നു. അരോമ മോഹൻ ആണ് നിർമ്മാണ നിർവ്വഹണം. കൊച്ചി, പൂയംകുട്ടി, വണ്ടിപെരിയാർ  എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ആർ.ഡി. ഇലുമിനേഷൻസ് ആണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com