'അമ്മ ചെയ്യുന്നത് മാഫിസം, രണ്ടു എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ?'; വിമർശനവുമായി രഞ്ജിനി

ഷമ്മി തിലകനെ പുറത്താക്കാനുള്ള തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ് നടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

താരസംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. ഷമ്മി തിലകനെ പുറത്താക്കാനുള്ള തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ് നടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്. ഷമ്മി തിലകനെ പുറത്താക്കിയവര്‍ തന്നെ ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ തുടരാന്‍ അനുവദിക്കുന്നതിലൂടെ അമ്മ പരിഹാസപാത്രമായി മാറിയിരിക്കുകയാണ്. ഇത് മാഫിയാവല്‍ക്കരണമാണെന്നും രഞ്ജിനി കുറിച്ചു. കൂടാതെ എംഎൽഎമാരായ ​ഗണേഷ് കുമാറിനും മുകേഷിനും എതിരെ രഞ്ജിനി രം​ഗത്തെത്തി. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കുവേണ്ടി എന്താണ് നിങ്ങൾ ചെയ്യുന്നത് എന്നാണ് രഞ്ജിനി ചോദിക്കുന്നത്. 

രഞ്ജിനിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

തിലകനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ അമ്മയില്‍ നിന്ന് പുറത്താക്കുന്ന നടപടി ദൗര്‍ഭാഗ്യകരമാണ്. അതേസമയം ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു! ഒരു പരിഹാസപാത്രമായി മാറിയിരിക്കുകയാണ് ഈ താരസംഘടന. ഇത് മാഫിയാവല്‍ക്കരണമാണ്. സംഘടനയില്‍ അംഗങ്ങളായ രണ്ട് എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ?, ഈ ചെറിയ സംഘടനയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കുവേണ്ടി എന്താണ് നിങ്ങള്‍ ചെയ്യുക?

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com