"അടുത്ത കൂട്ടുകാരെ പോലും കണ്ടാൽ തിരിച്ചറിയില്ല", പ്രോസോഫിനോസിയ; അപൂർവ്വ രോ​ഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി

പ്രോസോഫിനോസിയ അഥവാ മുഖാന്ധത എന്ന അസുഖത്തെക്കുറിച്ചാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ഷെനാസ് പറഞ്ഞത്
ഷെനാസ് ട്രെഷറി/ചിത്രം: ഇൻസ്റ്റ​ഗ്രാം
ഷെനാസ് ട്രെഷറി/ചിത്രം: ഇൻസ്റ്റ​ഗ്രാം

നിക്കുള്ള അപൂർവ രോ​ഗത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടിയും ട്രാവൽ വ്ളോഗറുമായ ഷെനാസ് ട്രെഷറി. പ്രോസോഫിനോസിയ അഥവാ മുഖാന്ധത എന്ന അസുഖത്തെക്കുറിച്ചാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ഷെനാസ് പറഞ്ഞത്. ആളുകളുടെ മുഖം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് പ്രോസോഫിനോസിയ.

എന്തുകൊണ്ടാണ് തനിക്ക് മുമ്പ് പരിചയമുള്ള ആളുകളുടെ മുഖം പോലും തിരിച്ചറിയാൻ കഴിയാത്തതെന്ന് ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും ഇതിൽ തനിക്ക് ലജ്ജ തോന്നിയിരുന്നുവെന്നും ഷെനാസ് പറയുന്നു. മുഖാന്ധതയെ കുറിച്ചും തന്റെ അസുഖത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും ഷെനാസ് വിവരിക്കുന്നുണ്ട്. 

സുഹൃത്തോ കുടുംബാംഗമോ പെട്ടെന്ന് മുന്നിൽ വന്നാൽ തിരിച്ചറിയാൻ സാധിക്കില്ല, പ്രത്യേകിച്ച് അപ്രതീക്ഷമായ കൂടിക്കാഴ്ച്ചയാണെങ്കിൽ. ഏറെ നാളിന് ശേഷം അടുത്ത സുഹൃത്തിനെ കണ്ടാൽ പോലും തിരിച്ചറിയാൻ ഒരു മിനുട്ടെങ്കിലും എടുക്കുമെന്നും ഷെനാസ് പറയുന്നു. അയൽവാസികളേയും സുഹൃത്തുക്കളേയും കൂടെ ജോലി ചെയ്യുന്നവരേയും കൂടെ പഠിച്ചവരേയുമെല്ലാം തിരിച്ചറിയാൻ ബുദ്ധിമുട്ടാറുണ്ട്. 

ഷാഹിദ് കപൂർ നായകനായ ഇഷ്ഖ് വിഷ്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഷെനാസ് ട്രെഷറി.  ഇപ്പോൾ അറിയപ്പെടുന്ന ട്രാവൽ വ്ളോഗർ കൂടിയാണ് ഷെനാസ്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com