എല്ലാ കാമുകിമാരുടേയും കല്യാണം കഴിഞ്ഞു, രസകരമായ വിഡിയോയുമായി സല്‍മാന്‍ ഖാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2022 05:41 PM  |  

Last Updated: 07th March 2022 05:41 PM  |   A+A-   |  

salman_khan_video

വീഡിയോ ദൃശ്യം

 

ബോളിവുഡിലെ ഏറ്റവും ആരാധകരുള്ള താരമാണ് സല്‍മാന്‍ ഖാന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പരസ്യ വീഡിയോ ആണ്. ഹം ആപ്‌കെ ഹേ കോന്‍ എന്ന സിനിമയിലെ സല്‍മാന്‍ ഖാന്റെ കഥാപാത്രമായ പ്രേമിനെ കാണാന്‍ എത്തുകയാണ് ഇപ്പോഴത്തെ സൂപ്പര്‍താരം. പ്രേമുമായുള്ള രസകരമായ സംഭഷണമാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

സിനിമയിലെ പ്രേമിന്റെ വീട്ടില്‍ എത്തുന്ന ഇപ്പോഴത്തെ സല്‍മാനെയാണ് വിഡിയോയില്‍ കാണുന്നത്. താന്‍ ഭാവിയില്‍ നിന്നാണ് വരുന്നത് എന്ന് പറയുന്നതോടെ താരത്തിന്റെ മസില്‍ ബോഡി കണ്ട് പ്രേം അമ്പരക്കുന്നുണ്ട്. തന്റെ ആരാധകരുടെ സ്‌നേഹം എങ്ങനെയാണെന്ന ചോദ്യത്തില്‍ ഇതുപോലെ തന്നെ എന്നായിരുന്നു മറുപടി. തുടര്‍ന്നാണ് വിവാഹത്തെക്കുറിച്ച് ചോദിക്കുന്നത്. അപ്പോള്‍ കഴിഞ്ഞു എന്നാണ് പ്രേമിനോട് പറയുന്നത്. ഇത് കേട്ട് സന്തോഷിക്കുന്ന പ്രേമിനോട് എല്ലാ കാമുകിമാരുടേയും കല്യാണമാണ് കഴിഞ്ഞത് എന്നു പറയുന്നത്. ഭാവിയിലും എല്ലാം ഒരേപോലെയാണല്ലേ എന്നാണ് ഇത് കേട്ട് പ്രേം പറയുന്നത്. 

സൂരജ് ഭര്‍ജത്യയുടെ 1994ല്‍ റിലീസ് ചെയ്ത ബ്ലോക്ബസ്റ്റര്‍ സിനിമയാണ് ഹം ആപ്‌കെ ഹേ കോന്‍. ചിത്രത്തില്‍ മാധുരി ദീക്ഷിതാണ് നായികയായി എത്തിയത്. എന്തായാലും താരത്തിന്റെ വിഡിയോ ആരാധകര്‍ ആഘോഷമാക്കുകയാണ്. കാമുകിമാരുടെ വിവാഹത്തെക്കുറിച്ചു പറഞ്ഞതാണ് കൂടുതല്‍ പേര്‍ക്കും ഇഷ്ടപ്പെട്ടത്. എന്നാണ് വിവാഹം കഴിക്കുകയെന്ന് സല്‍മാന്‍ ഖാനോട് ചോദിക്കുന്നവരും നിരവധിയാണ്.