തിയറ്ററിലേക്കില്ല, സല്യൂട്ട് എത്തുക ഒടിടിയിൽ; പ്രഖ്യാപനവുമായി ദുൽഖർ

ജനുവരി 14ന് ചിത്രം തിയറ്ററിൽ എത്തും എന്നാണ് ആദ്യം പറഞ്ഞിരുന്നത്. മൂന്നാം കോവിഡ് തരം​ഗത്തെ തുടർന്ന് റിലീസ് മാറ്റുകയായിരുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സല്യൂട്ട്. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. തുടർന്ന് റിലീസ് ഡേറ്റും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചിത്രം ഒടിടി റിലീസായാവും പ്രേക്ഷകരിലേക്ക് എത്തുക എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദുൽഖർ സൽമാൻ. 

സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. ദുൽഖർ സൽമാൻ പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണിത്. ജനുവരി 14ന് ചിത്രം തിയറ്ററിൽ എത്തും എന്നാണ് ആദ്യം പറഞ്ഞിരുന്നത്. മൂന്നാം കോവിഡ് തരം​ഗത്തെ തുടർന്ന് റിലീസ് മാറ്റുകയായിരുന്നു. 

മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ചെയ്യുന്ന പൊലീസ് കഥയെന്ന പ്രത്യേകതയും സല്യൂട്ടിനുണ്ട്. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തില്‍ നായിക ആയി എത്തുന്നത്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രം നിർമിക്കുന്നത്. 

മനോജ്. കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്. ഛായാഗ്രഹണം അസ്‌ലം പുരയിൽ.

ല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വിൽ റിലീസ് ചെയ്യും. ഒരുപാട് നാളുകളായി ദുല്‍ഖർ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് പൊലീസ് കഥയില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com