'സംഗീതം' ഒറ്റ ഫ്രെയ്മില്‍; എആര്‍ റഹ്മാന്റെ സ്റ്റുഡിയോ സന്ദര്‍ശിച്ച് ഇളയരാജ; ആവേശത്തില്‍ ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2022 04:09 PM  |  

Last Updated: 07th March 2022 04:09 PM  |   A+A-   |  

ar_rahman_ilayaraja

ചിത്രം: ഫേയ്സ്ബുക്ക്

 

ന്ത്യന്‍ സംഗീത രംഗത്തെ പകരംവയ്ക്കാനില്ലാത്ത സംഗീതജ്ഞരാണ് ഇളയരാജയും എആര്‍ റഹ്മാനും. ഇപ്പോള്‍ ഇരുവരേയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. റഹ്മാന്റെ ദുബായിലെ സ്റ്റുഡിയോയില്‍ സന്ദര്‍ശനത്തിന് എത്തിയ ഇളയരാജയുടെ ഫോട്ടോയാണ് പുറത്തുവന്നത്. 

എആര്‍ റഹ്മാന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഇളയരാജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഞങ്ങളുടെ ഫിര്‍ദോസ് സ്റ്റുഡിയോയിലേക്ക് മാസ്റ്ററിനെ സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഫിര്‍ദോസ് ഓര്‍ക്കസ്ട്രയ്ക്കുവേണ്ടി ഭാവിയില്‍ അദ്ദേഹം മനോഹരമായത് എന്തെങ്കിലും കമ്പോസുചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു- എന്നാണ് റഹ്മാന്‍ കുറിച്ചത്. 

ഇരുവരും ഒന്നിച്ചുള്ള ചിത്രം ആരാധകരെ മാത്രമല്ല പ്രമുഖ നടന്മാരെയും ഗായകരേയും വരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. സംഗാതം ഒരു ഫ്രെയ്മില്‍ എന്നാണ് ആരാധകര്‍ കമന്റായി കുറിക്കുന്നത്. കീബോര്‍ഡ് പ്ലേയറായാണ് റഹ്മാന്‍ സംഗീതമേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. സംഗീത സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നതിന് മുന്‍പ് നിരവധി ഗാനങ്ങള്‍ക്കായി ഇളയരാജയും റഹ്മാനും ഒന്നിച്ചിട്ടുണ്ട്.