37 ലക്ഷം രൂപ തട്ടിയെടുത്തു; നടി സൊനാക്ഷി സിൻഹയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th March 2022 10:17 AM |
Last Updated: 07th March 2022 10:21 AM | A+A A- |

ചിത്രം: ഫേയ്സ്ബുക്ക്
മുംബൈ; തട്ടിപ്പു കേസിൽ നടി സൊനാക്ഷി സിൻഹയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട്. 37 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മുൻകൂറായി പണം വാങ്ങി പറ്റിച്ചു എന്നാണ് പരാതി.
പരിപാടിയുടെ നടത്തിപ്പുകാരന്‍ പ്രമോദ് ശര്‍മയാണ് താരത്തിനെതിരെ പരാതിയുമായി പൊലീസിന് സമീപിച്ചത്. ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനായി മുഖ്യാതിഥിയായാണ് താരത്തെ ക്ഷണിച്ചത്. ഇതിനായി 37 ലക്ഷം രൂപ നൽകുകയും ചെയ്തു. എന്നാൽ താരം പരിപാടിയിൽ പങ്കെടുത്തില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നടിയുടെ മാനേജര്‍ അത് തിരികെ നല്‍കാന്‍ കൂട്ടാക്കിയില്ല. നിരവധി തവണ സൊനാക്ഷിയുമായി ബന്ധപ്പെട്ടിട്ടും പണം ലഭിക്കാതായതോടെയാണ് പരാതി നൽകിയത്.
കേസുമായി ബന്ധപ്പെട്ട് മൊറാദ്ബാദിലെ പൊലീസ്റ്റ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ സോനാക്ഷിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മൊഴിരേഖപ്പെടുത്താന്‍ സോനാക്ഷി എത്തിയില്ല. തുടര്‍ന്ന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഹുമ ഖുറേഷി നായകനാവുന്ന ഡബിൾ എക്സ്എൽ ആണ് താരത്തിന്റെ പുതിയ ചിത്രം.