'ദി ഡെവിള്‍'; ദയയില്ലാത്ത രക്ഷകനായി മമ്മൂട്ടി; ഏജന്റിലെ ഫസ്റ്റ് ലുക്ക് പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th March 2022 04:50 PM |
Last Updated: 07th March 2022 04:50 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
യാത്രയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തില്‍ താരം വില്ലന്‍ വേഷത്തിലാണ് എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഇത് ശരി വച്ചുകൊണ്ട് മമ്മൂട്ടിയുടെ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഏജന്റിന്റെ പുതിയ ഷെഡ്യൂളിലേക്ക് മമ്മൂട്ടിയെ സ്വാഗതം ചെയ്തുകൊണ്ട് നിര്‍മാതാക്കളാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
അച്ചടക്കത്തിലൂടെയും സമര്‍പ്പണത്തിലൂടെയും സ്വന്തമായി വഴിവെട്ടിയ ഇന്ത്യന്‍ സിനിമയുടെ അമരക്കാരന്‍.- എന്നാണ് എകെ എന്റര്‍ടെയ്ന്‍മെന്റ് കുറിച്ചത്. സെറ്റിലെ മാജിക് കാണാനായി കാത്തിരിക്കുകയാണെന്നും കുറിച്ചിട്ടുണ്ട്. ദി ഡെവിള്‍, ദയയില്ലാത്ത രക്ഷകന്‍ എന്നാണ് താരത്തിന്റെ കഥാപാത്രത്തൈക്കുറിച്ച് പോസ്റ്ററിലുള്ളത്. തൊപ്പി ധരിച്ച് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണുന്നത്.
A Stalwart of Indian Cinema who paved his own path with Discipline & Dedication
Megastar @mammukka