'ആറു മാസത്തില്‍ ഇരട്ടക്കുഞ്ഞുങ്ങളെ നഷ്ടമായി, നടാഷ ഒരുപാട് കഷ്ടപ്പെട്ടു'; തുറന്നു പറഞ്ഞ് ഫര്‍ദീന്‍ ഖാന്‍

ഡോക്ടര്‍മാരില്‍ നിന്ന് മോശം അനുഭവമുണ്ടായെന്നും ഐവിഎഫ് എളുപ്പമല്ലെന്നുമാണ് താരം പറഞ്ഞത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ന്ധ്യത ചികിത്സയ്ക്കിടെ കടന്നുപോയ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ ഫര്‍ദീന്‍ ഖാന്‍. ഡോക്ടര്‍മാരില്‍ നിന്ന് മോശം അനുഭവമുണ്ടായെന്നും ഐവിഎഫ് എളുപ്പമല്ലെന്നുമാണ് താരം പറഞ്ഞത്. ഭാര്യ നടാഷ ആറു മാസം ഗര്‍ഭിണിയായിരിക്കെ ഇരട്ടക്കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതിനെക്കുറിച്ചും ഫര്‍ദീന്‍ വ്യക്തമാക്കി. 

കുട്ടികളുണ്ടാവാന്‍ ഞങ്ങള്‍ക്ക് ബുദ്ധമുട്ടുകളുണ്ടായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഐവിഎഫിന് വിധേയരായി. മുംബൈയിലെ ഡോക്ടര്‍മാരില്‍ നിന്ന് ഞങ്ങള്‍ക്ക് മോശം അനുഭവമാണ് ഉണ്ടായത്. നടാഷയ്ക്ക് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നു. ഐവിഎഫ് ഒരിക്കലും എളുപ്പമല്ല. നിങ്ങളും ശരീരത്തിനും ആരോഗ്യത്തിനും അത് ബുദ്ധിമുട്ടാണ്. - ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. തുടര്‍ന്ന് 2011 ല്‍ ഇരുവരും  ചികിത്സയ്ക്കായി ലണ്ടനിലേക്ക് താമസം മാറി. 

നടാഷ ആദ്യമായി ഗര്‍ഭിണിയായപ്പോള്‍ ഞങ്ങള്‍ക്ക് ഇരട്ട കുട്ടികളായിരുന്നു. ആറുമാസത്തില്‍ കുഞ്ഞുങ്ങളെ ഞങ്ങള്‍ക്ക് നഷ്ടമായി. വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു അത്. അവള്‍ കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും നഷ്ടപ്പെടുകയായിരുന്നു. - ഫര്‍ദീന്‍ കൂട്ടിച്ചേര്‍ത്തു. നിരവധി മോശം അനുഭവങ്ങള്‍ക്കു ശേഷമാണ് ഫര്‍ദീനും നടാഷയ്ക്കും മകള്‍ ജനിക്കുന്നത്. മകള്‍ ഞങ്ങള്‍ക്ക് ഒരുപാട് സ്‌നേഹം നല്‍കിയെന്നും താരം വ്യക്തമാക്കി. 2005 ഡിസംബറിലാണ് ഇരുവരും വിവാഹിതരാവുന്നത്. 2013ല്‍ ഇരുവര്‍ക്ക് മകള്‍ ജനിച്ചു. 2017 ല്‍ മകനും ഇവരുടെ ജീവിതത്തിലേക്ക് എത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com