ചായയടിക്കാരനെയും വീട്ടുജോലിക്കാരിയെയും ഒക്കെ വേണം; ആഷിഖ് അബു 'നീലവെളിച്ചം' കാസ്റ്റിങ് കോൾ 

'ഭാര്‍ഗവി നിലയ'ത്തിന്റെ റീമേക്കാണ് 'നീലവെളിച്ചം'
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി വിന്‍സെന്റ് മാഷ് സംവിധാനം ചെയ്ത 'ഭാര്‍ഗവി നിലയ'ത്തിന്റെ റീമേക്കാണ് 'നീലവെളിച്ചം'. ഭാര്‍ഗവി നിലയത്തില്‍ മധു ചെയ്ത കഥാപാത്രം ടൊവിനോയും പ്രേംനസീര്‍ ചെയ്ത കഥാപാത്രം ആസിഫ് അലിയും അവതരിപ്പിക്കുമെന്നാണ് സൂചന. 

കാസ്റ്റിങ് കോൾ

പ്രിയരെ, 

1964ലെ ഒരു കേരളീയഗ്രാമത്തിലെ ലളിതസുന്ദരമായ ഒരു ഹോട്ടലിലേക്ക് ഒരു സ്‌റ്റെലന്‍ ഹോട്ടന്‍ മാനേജറേയും ചായയടിക്കുന്ന ഒരു വമ്പനേയും ഹോട്ടലിലെ പണികളെടുക്കാനായി രണ്ടു പയ്യന്മാരെയും ആവശ്യമുണ്ട്. 

ഇതു കൂടാതെ, ഇതേ ഗ്രാമത്തിലെ റിക്ഷാവലിക്കാരായി രണ്ടുപേരെയും, നാട്ടിലെ സാമാന്യം വലിയ ഒരു വീട്ടിലേക്ക് ഒരു ജോലിക്കാരിയെയും, നാട്ടിലെ ഏക ബാങ്കിലേക്ക് ഒരു എ ക്ലാസ് ക്ലാര്‍ക്കിനെയും സമീപത്തെ കോളജില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനികളായ രണ്ടു പെണ്‍കുട്ടികളെയും വേണം. ഇവരെല്ലാവരും നല്ല അഭിനേതാക്കളും പ്രത്യേകിച്ച് നാടക പരിശീലനം ലഭിച്ചിട്ടുള്ളവരുമായാല്‍ ബഹു കേമം. 

ഹോട്ടല്‍ മാനേജര്‍ 50 വയസ്സ്
ചായയടിക്കുന്ന വമ്പന്‍ 35 വയസ്സ്
ഹോട്ടലിലെ പയ്യന്മാര്‍ 18-25 വയസ്സ്
വീട്ടുവേലക്കാരി 30 വയസ്സ്
കോളേജ് വിദ്യാര്‍ത്ഥിനികള്‍ 28-33 വയസ്സ്
ബാങ്ക് ക്ലാര്‍ക്ക് 28-35 വയസ്സ്

മേല്‍പറഞ്ഞ തസ്തികകളില്‍ അഭിനയിച്ചു തകര്‍ക്കാന്‍ തല്‍പരരായ പളുങ്കൂസന്മാരും പളുങ്കൂസത്തികളും (അഭിനയ) പ്രവര്‍ത്തിപരിചയം വെളിപ്പെടുത്താന്‍ സഹായിക്കുന്ന സംഗതികള്‍ ചേര്‍ത്ത്, ഇതോടൊപ്പമുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് അയക്കണമെന്ന് തെര്യപ്പെടുത്തുന്നു. 

സ്‌നേഹോപചാരങ്ങളോടെ 
സംവിധായകന്‍ 
നീലവെളിച്ചം

അപേക്ഷാ ഫോറം ഇവിടെ https://neelavelicham.com/casting/

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com