മലയാള സിനിമയെ നായികമാർ ഭരിക്കുന്ന കാലം തിരിച്ചുവരും; നവ്യ നായർ

മലയാള സിനിമയിലെ സ്ത്രീ പുരുഷ വേർതിരിവിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

ത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നവ്യ നായർ. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ വരവ്. മലയാള സിനിമയിലെ സ്ത്രീ പുരുഷ വേർതിരിവിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. പഴയ കാലത്തേതുപോലെ നായികമാർ മലയാള സിനിമയെ ഭരിക്കുന്ന കാലം വരുമെന്നും നവ്യ വ്യക്തമാക്കി. 

മലയാള സിനിമയില്‍ ഇപ്പോഴും സ്ത്രീ പുരുഷ വേര്‍തിരിവുണ്ട്. നല്ല കഥാപാത്രങ്ങള്‍ ചെയ്ത് മുന്നോട്ട് പോവാന്‍ ശ്രമിക്കുക എന്നതാണ് അതില്‍ ചെയ്യാനുള്ളത്. നമ്മുടെ പാത പിന്‍തുടര്‍ന്ന് വീണ്ടും ആളുകള്‍ വരും. അങ്ങനെ വരും തലമുറയില്‍ ഈ വേര്‍തിരിവ് മാറും. ഷീലയും ജയഭാരതിയും ശാരദയും അഭിനയിച്ചിരുന്ന കാലത്ത് അവരും സിനിമ മേഖല ഭരിച്ചിരുന്നു. നായന്മാരേക്കാള്‍ അവരുടെ പേരുകള്‍ അറിയപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. ആ കാലം വീണ്ടും തിരിച്ചുവരും. ഭാ​ഗ്യമുണ്ടെങ്കിൽ ആ സമയത്ത് നമ്മളുണ്ടാവും. നമ്മുടെ ഒപ്പമല്ല സിനിമ, സിനിമയുടെ ഒപ്പമാണ് നമ്മൾ. - ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. 

താൻ തിരിച്ചെത്തിയത് മഞ്ജു വാര്യരെ കണ്ടാണെന്നും നവ്യ വ്യക്തമാക്കി. തിരിച്ചുവന്നാലും ഇവിടെ സ്ഥാനമുണ്ടെന്ന് തെളിയിച്ചത് മഞ്ജു ചേച്ചിയാണ്. ആ ആത്മവിശ്വാസത്തിലാണ് തിരിച്ചെത്തിയത്.- നവ്യ പറഞ്ഞു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മ്മാണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com