'മേഗന്‍ മെര്‍ക്കലിനൊപ്പം കിടന്നെന്ന് പറഞ്ഞാല്‍ 50 ലക്ഷം തരാം', തുറന്നു പറഞ്ഞ് നടന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th March 2022 02:16 PM |
Last Updated: 19th March 2022 02:44 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
ഹോളിവുഡ് നടിയും ഹാരി രാജകുമാരന്റെ ഭാര്യയുമായ മേഗന്‍ മെര്‍ക്കലിനൊപ്പം കിടക്കപങ്കിട്ടുവെന്ന് പറയാന്‍ തനിക്ക് പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി നടന്‍ സിമണ്‍ റെക്‌സ്. 70,000 ഡോളര്‍ (50 ലക്ഷം രൂപ) ആണ് മേഗനൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെട്ടു എന്നു പറയാനായി ഓഫര്‍ ചെയ്തത്. എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നെന്നും റെക്‌സ് പറഞ്ഞു.
പ്രശസ്ത ടെലിവിഷന്‍ സീരീസായ കട്‌സിന്റെ ഒരു എപ്പിസോഡില്‍ മേഗനും സിമണ്‍ റെക്‌സും ഒന്നിച്ച് അഭിനയിച്ചിരുന്നു. 2005ലായിരുന്നു അത്. അന്നു മേഗന്‍ പ്രശസ്തയായിരുന്നു. എന്നാല്‍ സിമണ്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. ആ സമയത്താണ് ചില ടാംബ്ലോയിഡുകള്‍ താരത്തെ സമീപിക്കുന്നത്. തനിക്ക് പണം ആവശ്യമുണ്ടായിരുന്നെങ്കിലും ഇതു ചെയ്യാന്‍ തയാറായില്ല എന്നാണ് സിമണ്‍ പറയുന്നത്. മേഗനുമായുള്ള തന്റെ ബന്ധം ഒരിക്കലും ഒരു ഉച്ചഭക്ഷണത്തിന് മുകളിലേക്ക് പോയിട്ടില്ല.
This is true. And I framed the thank you letter she wrote me. She has very nice penmanship btw. https://t.co/oBF1SDbhqo
— Simon Rex (@SimonRex) March 18, 2022
ഈ സംഭവത്തെക്കുറിച്ച് മേഗന്‍ അറിഞ്ഞപ്പോള്‍ നന്ദി പറഞ്ഞുകൊണ്ട് തനിക്ക് കത്ത് അയച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല മനുഷ്യര്‍ ഇപ്പോഴും ഇവിടെയുണ്ടെന്ന് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു മേഗന്‍ കത്തില്‍ കുറിച്ചിരുന്നത്. ഇപ്പോഴും താന്‍ ആ കത്ത് ഫ്രെയിം ചെയ്തു വച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
2000ത്തിന്റെ തുടക്കത്തിലാണ് മേഗന്‍ അഭിനയ രംഗത്തേക്ക് വരുന്നത്. സ്യൂട്ട്‌സ് എന്ന ടെലിവിഷന്‍ സീരീസിലൂടെയാണ് അവര്‍ പ്രശസ്തിയില്‍ എത്തുന്നത്. പിന്നീട് 2018ല്‍ പ്രിന്‍സ് ഹാരിയെ വിവാഹം ചെയ്ത മേഗന്‍ അഭിനയത്തോട് വിടപറഞ്ഞു.