'കശ്മീർ ഫയൽസ് കണ്ട് മടങ്ങുമ്പോൾ എനിക്കു നേരെ ബോംബാക്രമണം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്'; ബിജെപി എംപി

കാര്‍ വേഗതയില്‍ ഓടിയതിനാലാണ് ബോംബ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

കൊൽക്കത്ത; ദി കശ്മീർ ഫയൽസ് സിനിമകണ്ട് മടങ്ങുമ്പോൾ തനിക്കു നേരെ ബോംബാക്രമണമുണ്ടായെന്ന ആരോപണവുമായി ബിജെപി എംപി. ബം​ഗാൾ എംപി ജനന്നാഥ് സര്‍ക്കാരാണ് ആരോപണവുമായി രം​ഗത്തെത്തിയത്. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 

കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്നു. ആ സമയമാണ് എന്റെ കാറിന് പിന്നില്‍ ബോംബാക്രമണം നടന്നത്. കഷ്ടിച്ചാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കാര്‍ വേഗതയില്‍ ഓടിയതിനാലാണ് ബോംബ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.- ജനന്നാഥ് സര്‍ക്കാര്‍ പറഞ്ഞു. ബംഗാളില്‍ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും സംസ്ഥാനത്തെ ആക്രമണം അവസാനിപ്പിക്കാന്‍  രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. 

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തെക്കുറിച്ച് പറഞ്ഞ ചിത്രം രാജ്യത്ത് വലിയ ചർച്ചയ്ക്കാണ് വഴിതുറന്നത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ഉൾപ്പടെ നിരവധി പേർ രം​ഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സംവിധായകൻ വിവേക് അ​ഗ്നിഹോത്രിയ്ക്ക് വൈ കാറ്റ​ഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കൂടാതെ ചിത്രത്തിന്റെ ടാക്സ് ഒഴിവാക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com