'എന്റെ പുരയിടത്തിൽ കുറ്റിയടിക്കാൻ വന്നാലോ എന്ന് ചോദിക്കുന്നവരോട്', നഷ്ടപരിഹാരം കിട്ടിയാൽ നോ സീൻ എന്ന് ഒമർ ലുലു, കെ റെയിലിന്  പിന്തുണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2022 12:29 PM  |  

Last Updated: 21st March 2022 12:29 PM  |   A+A-   |  

OMAR_LULU_SUPPORT_K_RAIL

ചിത്രം: ഫേയ്സ്ബുക്ക്

 

സിൽവർലൈൻ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ കെ– റെയിലി പിന്തുണച്ച് സംവിധായകൻ ഒമർ ലുലു. ദേശീയ പാത 66ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സംസ്ഥാന സർക്കാർ നടപടിയെ അഭിനന്ദിച്ച് അദ്ദേഹം ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് കയ്യടിച്ചുകൊണ്ടുള്ള പോസ്റ്റിനൊപ്പം കെ–റെയിലിനായി കാത്തിരിക്കുന്നു എന്നാണ് ഒമർ കുറിച്ചത്. 

ദേശീയ പാതയുടെ വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കൽ 92 ശതമാനം പൂർത്തിയാക്കിയെന്നാണ് പോസ്റ്ററിൽ പറയുന്നത്. നഷ്ടപരിഹാരമായി 5,311 കോടി രൂപ സംസ്ഥാന സർക്കാർ നൽകി എന്നും ഇതിൽ വ്യക്തമാക്കുന്നു. ‘ലോകത്തിലെ ഏറ്റവും വില കൂടിയ സാധനം സമയമാണ്. കെ–റെയിലിൽ സഞ്ചരിക്കാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.’ എന്നാണ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്. 

അതിന് പിന്നാലെ ഒമറിനെ വിമർശിച്ചുകൊണ്ട് നിരവധി കമന്റുകൾ എത്തി. സ്വന്തം വീട്ടിൽ സിൽവൽ ലൈൻ അടയാളക്കല്ലുമായി വന്നാൽ സ്വീകരിച്ച് കയറ്റുമോ എന്നായിരുന്നു കൂടുതൽ പേരുടേയും ചോദ്യം. അതിന് മറുപടി‌യുമായി ഒമർ ലുലു രം​ഗത്തെത്തി. എന്റെ പുരയിടത്തിൽ കുറ്റിയടിക്കാൻ വന്നാലോ എന്ന് ചോദിക്കുന്ന ആളുകളോട്. നഷ്ടപരിഹാരത്തുക ഇപ്പോൾ കൃത്യമായി കിട്ടുന്നുണ്ട് എന്നാണ് അറിവ്. അങ്ങനെ കിട്ടിയാൽ നോ സീൻ. ഇപ്പോൾ ഉള്ള സ്ഥലത്തിലും കുറച്ച്കൂടി അധികം സ്ഥലം കിട്ടുന്ന നല്ല വെള്ളവും വായുവും വെളിച്ചവും റോഡും കറന്റ് ഒക്കെ കിട്ടുന്ന മറ്റൊരു സ്ഥലത്തേക്കു ഹാപ്പിയായി മാറും. സുഖമായി ജീവിക്കും - എന്നായിരുന്നു അദ്ദേഹം കുറിച്ചത്.