അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ല: വിശദീകരണവുമായി നവ്യ നായർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2022 01:06 PM  |  

Last Updated: 26th March 2022 01:01 PM  |   A+A-   |  

VINAYAKAN_NAVYA_NAIR

ചിത്രം; ഫേയ്സ്ബുക്ക്

 

ടൻ വിനായകന്റെ മിടൂവിനെക്കുറിച്ചുള്ള പരാമർശം വൻ വിവാദമായിരുന്നു. താരത്തെ വിമർശിച്ച് നിരവധി പേർ‍ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ വിനായകന്റെ വിവാദ പരാമർശത്തിൽ വിയോജിപ്പ് പ്രടിപ്പിച്ചിരിക്കുകയാണ് നടി നവ്യ നായർ. ഒരുത്തീ സിനിമയുടെ പ്രചാരണത്തിന്റെ ഭാ​ഗമായി സംവിധായകൻ വികെ പ്രകാശിനൊപ്പമുള്ള ഇൻസ്റ്റ​ഗ്രാം ലൈവിലായിരുന്നു താരത്തിന്റെ വിശദീകരണം. 

വിനായകന്റെ പരാര്‍ശത്തിന് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യം താരത്തിന് നേരെ ഉയർന്നു. അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു നവ്യയുടെ മറുപടി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143)

ഒരുത്തീ സിനിമയുടെ പ്രമോഷനിടെയായിരുന്നു വിനായകന്റെ വിവാദപരാമർശം.  'മീ ടു' എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്കറിയില്ലെന്ന് വിനായകന്‍ പറഞ്ഞു. ഒരു സ്ത്രീയുമായി തനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമുണ്ടെങ്കില്‍ താന് അക്കാര്യം അവരോടു ചോദിക്കുമെന്നും അതാണ് മീടൂ എങ്കിൽ താനത് ഇനിയും ചെയ്യുമെന്നും താരം പറഞ്ഞിരുന്നു. നവ്യ നായരും വികെ പ്രകാശം വേദിയിലിരിക്കുമ്പോഴായിരുന്നു വിനായകന്റെ പരാമര്‍ശങ്ങള്‍. 

'എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ... അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല'- വിനായകൻ പറഞ്ഞു. രൂക്ഷ വിമർശനങ്ങളാണ് വിനായകന് നേരെ ഉയരുന്നത്.