ആര്‍ആര്‍ആര്‍ റിലീസ് ദിനം തന്നെ ചോര്‍ന്നു; എച്ച്ഡി പതിപ്പ് തമിഴ് റോക്കേഴ്‌സില്‍

തമിഴ് റോക്കേഴ്‌സ് അടക്കമുള്ള വെബ്‌സൈറ്റുകളിലാണ് ചിത്രം വ്യപകമായി പ്രചരിച്ചിരിച്ചു കൊണ്ടിരിക്കുന്നത്. 
ആര്‍ആര്‍ആര്‍ ചിത്രത്തിന്റെ പോസ്റ്റര്‍
ആര്‍ആര്‍ആര്‍ ചിത്രത്തിന്റെ പോസ്റ്റര്‍


ചെന്നൈ: എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ ലഭിക്കുന്നത്. അതിനിടെ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ്് ചോര്‍ന്നതായി റിപ്പോര്‍ട്ട്. തമിഴ് റോക്കേഴ്‌സ് അടക്കമുള്ള വെബ്‌സൈറ്റുകളിലാണ് ചിത്രം വ്യപകമായി പ്രചരിച്ചിരിച്ചു കൊണ്ടിരിക്കുന്നത്. 

ചിത്രം തീയറ്ററിലെത്തി മണിക്കൂറുകള്‍ക്കകം വ്യാജപതിപ്പ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലെത്തിയത് ചിത്രത്തിന്റെ വിജയത്തെ ബാധിച്ചേക്കും. നേരത്തെ നിരവധി ചിത്രങ്ങളുടെ വ്യാജപതിപ്പ് റിലീസ് ദിവസം പ്രചരിച്ചിരുന്നു. അടുത്തിടെ ഇറങ്ങിയ തെലുങ്ക് ചിത്രമായ പുഷ്പ, അഖണ്ഡ, വക്കീല്‍ സാബ്, ഭീംല നായക്, ശ്യാം സിംഹ റോയ്, ബംഗാര്‍രാജു, ഡിജെ തില്ലു, ഖിലാഡി, റൗഡി ബോയ്‌സ്, ഗുഡ് ലക്ക് സഖി, ജാന്‍വി കപൂറിന്റെ റൂഹി, മോഹന്‍ലാലിന്റെ ദൃശ്യം 2, 2.0, ആംഗ്രേസി മെഡിയം തുടങ്ങിയ ചിത്രങ്ങള്‍ ഷിപ്പ്, ശുഭ് മംഗള്‍ സിയാദ സാവധന്‍, ലവ് ആജ് കല്‍, സ്ട്രീറ്റ് നര്‍ത്തകി എന്നിവയും ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു

ബാഹുബലി'ക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രൗദ്രം രണം രുദിരം (ആര്‍ആര്‍ആര്‍). 650 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കോമരം ഭീം (ജൂനിയര്‍ എന്‍.ടി.ആര്‍.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവര്‍.

ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ബാഹുബലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഈ സിനിമയുടെ പിന്നിലും. ഛായാഗ്രഹണം കെ.കെ. സെന്തില്‍കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറില്‍, കഥ വി. വിജയേന്ദ്ര പ്രസാദ്, സംഗീതം കീരവാണി, വിഎഫ്എക്‌സ് വി. ശ്രീനിവാസ് മോഹന്‍, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, കോസ്റ്റ്യൂം രാമ രാജമൗലി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com