കാജോളിന്റേയും അജയ്‌ ദേവ്ഗണിന്റേയും മകള്‍ നൈസ മോഡലിങ്ങിലേക്ക്, ചുവടുവച്ചത് മനീഷ് മല്‍ഹോത്രയുടെ ഷോയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th March 2022 03:50 PM  |  

Last Updated: 27th March 2022 03:50 PM  |   A+A-   |  

nysa_devgan_modeling

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

ബോളിവുഡിലെ സൂപ്പര്‍ജോഡികളായ കാജോളിന്റേയും അജയ് ദേവ്ഗണിന്റേയും മകള്‍ നൈസ ദേവ്ഗണ്‍ മോഡലിങ്ങിലേക്ക്. ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ ഫാഷന്‍ ഷോയിലാണ് നൈസ എത്തിയത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച എഫ്ഡിസിഐ എക്‌സ് ലാക്‌മെ ഫാഷന്‍ വീക്കിലാണ് താരപുത്രി ഭാഗമായത്. മനീഷ് മല്‍ഹോത്ര തന്നെയാണ് നൈസയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manish Malhotra (@manishmalhotra05)

മനീഷ് മല്‍ഹോത്രയുടെ ഡിഫ്യൂസ് കളക്ഷനാണ് ഷാഫന്‍ ഷോയില്‍ അവതരിപ്പിച്ചത്. തൈ സ്ലിറ്റ് ഔട്ട്ഫിറ്റ് ധരിച്ചാണ് നൈസ് എത്തിയത്. ഇതിനൊപ്പം പല നിറങ്ങളിലുള്ള ക്രോപ് ടോപ്പും ബ്ലേസറുമാണ് ധരിച്ചിരുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള നൈസയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ajay Devgn (@ajaydevgn)

കേജോളിന്റേയും അജയ് ദേവഗണിന്റേയും നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. അവളുടെ സൗന്ദര്യം അമ്മയില്‍ നിന്നും കണ്ണുകളിലെ ആത്മവിശ്വാസം അച്ഛനില്‍ നിന്നുമാണ് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. അമ്മ കാജോളിനെ പോലെ തന്നെയുണ്ടെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.