'പൈറേറ്റ്സ് 6'നായി കിട്ടേണ്ടിയിരുന്നത് 172 കോടി; ആ പത്രക്കുറിപ്പ് ജോണി ഡെപ്പിന്റെ കരിയർ തകർത്തു: വെളിപ്പെടുത്തി നടന്റെ ഏജന്റ് 

ആംബർ ഹേർഡ് ഗാർഹിക പീഡന ആരോപണം ഉന്നയിച്ചതോടെ ഡിസ്നി മറ്റൊരു ദിശയിൽ ചിന്തിക്കാൻ തീരുമാനിച്ചു
ജോണി ഡെപ്പ്/ചിത്രം: ഫേയ്സ്ബുക്ക്
ജോണി ഡെപ്പ്/ചിത്രം: ഫേയ്സ്ബുക്ക്

'പൈറേറ്റ്സ് ഓഫ് കരീബിയൻ 6'ൽ അഭിനയിക്കാൻ നടൻ ജോണി ഡെപ്പിന് 225ലക്ഷം ഡോളർ ‌(ഏകദേശം 172 കോടി രൂപ) ലഭിക്കുമായിരുന്നെന്ന് നടന്റെ ഏജന്റ് ജാക്ക് വിഗാം. അതേസമയം നടനെതിരെ മുൻഭാര്യ ആംബർ ഹേർഡ് ഗാർഹിക പീഡന ആരോപണം ഉന്നയിച്ചതോടെ ഡിസ്നി മറ്റൊരു ദിശയിൽ ചിന്തിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. 

2018ലെ ഒരു പത്രക്കുറിപ്പിലാണ് ആംബർ ഹേർഡ് ആരോപണം ഉന്നയിച്ചത്. ഇത് നടന്റെ കരിയറിൽ മഹാദുരന്തം സൃഷ്ടിച്ചെന്നാണ് ജാക്ക് പറയുന്നത്. തെറ്റായ ആരോപണങ്ങളിലൂടെ തന്റെ കരിയർ നശിപ്പിച്ചുവെന്നാരോപിച്ച് 50 ദശലക്ഷം ഡോളറിനാണ് ഭാര്യയ്ക്കെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. തന്റെ വാദം തെളിയിക്കാൻ കോടതിയിൽ സാക്ഷികളെ നിരത്തുകയാണ് ഡെപ്പ്. കേസിൽ ആംബർ ഹേർഡിന്റെ ഭാ​ഗം ഇനിയും കേട്ടുതുടങ്ങിയിട്ടില്ല. 

2016 ഒക്ടോബർ മുതലാണ് ജാക്ക് ഡെപ്പിനൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയത്. 2017ൽ 'സിറ്റി ഓഫ് ലൈസ്'ന് എട്ട് മില്യൺ ഡോളറും 'മർഡർ ഓൺ ദി ഓറിയന്റ് എക്‌സ്പ്രസ്'ന് 10 മില്യണും 'ഫന്റാസ്റ്റിക് ബീസ്റ്റ്സ്: ദി ക്രൈംസ് ഓഫ് ഗ്രിൻഡൽവാൾഡ്'ന് 13.5 മില്യണും ഡെപ്പ് സമ്പാദിച്ചതായി അദ്ദേഹം പറഞ്ഞു. 2018 അവസാനത്തോടെ, ഒരു സ്വതന്ത്ര സിനിമയായ 'വെയ്റ്റിംഗ് ഫോർ ദ ബാർബേറിയൻ'സിനായി അദ്ദേഹം ഒരു മില്യൺ ഡോളർ നേടി. 2019-ന്റെ തുടക്കത്തിൽ ചിത്രീകരിക്കാൻ മറ്റൊരു സ്വതന്ത്ര ചിത്രമായ 'മിനാമത'യ്‌ക്ക് മൂന്ന് മില്യൺ ഡോളറാണ് വാങ്ങാനിരുന്നത്. എന്നാൽ ആ പത്രക്കുറിപ്പ് അദ്ദേഹത്തിന്റെ കരിയർ തകർത്തു, ജാക്ക് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com