ഓഫ് റോഡ് റൈഡിൽ പങ്കെടുത്ത ജോജു ജോർജിനെതിരെ കേസെടുക്കണം; പരാതിയുമായി കെഎസ് യു

വാഗമണ്ണിൽ കഴിഞ്ഞ ദിവസം ഓഫ് റോഡ് റൈഡിൽ പങ്കെടുത്തതിനാണ് താരത്തിനെതിരെ പരാതിയുമായി കെഎസ് യു രം​ഗത്തെത്തിയത്
ജോജു ജോർജ്/ ഫേസ്ബുക്ക്
ജോജു ജോർജ്/ ഫേസ്ബുക്ക്

ഇടുക്കി; നടൻ ജോജു ജോർജിനെതിരെ കേസെടുക്കണമെന്ന പരാതിയുമായി കെഎസ് യു. വാഗമണ്ണിൽ കഴിഞ്ഞ ദിവസം ഓഫ് റോഡ് റൈഡിൽ പങ്കെടുത്തതിനാണ് താരത്തിനെതിരെ പരാതിയുമായി കെഎസ് യു രം​ഗത്തെത്തിയത്. പരിപാടി സംഘടിപ്പിച്ചവർക്കും റൈഡിൽ പങ്കെടുത്ത ജോജു ജോർജിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസ് ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് പരാതി നൽകി. 

വാഗമൺ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷ സംവിധാനങ്ങളുമില്ലാതെ അപകടകരമായ രീതിയിലാണിത്  നടത്തിയത്.  കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള  ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാൻറേഷൻ  ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കെഎസ് യുവിന്റെ പരാതി.

കഴിഞ്ഞ ദിവസമാണ് ജോജു ജോർജിന്റെ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. വാഗമണ്‍ എംഎംജെ എസ്റ്റേറ്റില്‍ സംഘടിപ്പിക്കപ്പെട്ട ഓഫ് റോഡ് മത്സരത്തിലാണ് ജോജു തന്‍റെ ജീപ്പ് റാംഗ്ലറുമായി പങ്കെടുത്തത്. ആദ്യമായാണ് ഒരു ഓഫ് റോഡിംഗ് മത്സരത്തില്‍ അദ്ദേഹം പങ്കെടുക്കുന്നത്. ഡ്രൈവിനെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്ന ജോജുവിനേയും കാണം. വിഡിയോ വൈറലായതിനു പിന്നാലെയാണ് കെഎസ് യുവിന്റെ പരാതി. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com