വില 2.6 ലക്ഷം, വൈറ്റ് ഷിമ്മറി ന്യൂഡ് ഡ്രസ്സിൽ തിളങ്ങി നോറ ഫത്തേഹി; ചിത്രങ്ങൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2022 06:38 PM  |  

Last Updated: 08th May 2022 06:51 PM  |   A+A-   |  

nora_fatehi_dress

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

ടുലമായ നൃത്തച്ചുവടുകൾകൊണ്ട് ആരാധകരെ ഒന്നടങ്കം അമ്പരപ്പിക്കാറുള്ള താരമാണ് നോറ ഫത്തേഹി. താരത്തിന്റെ ​ഗ്ലാമറസ് വസ്ത്രങ്ങളും പലപ്പോഴും വാർത്തയിൽ നിറയാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് താരത്തിന്റെ പുതിയ ലുക്കാണ്. വൈറ്റ് ഷിമ്മറി ന്യൂഡ് ഡ്രസ്സിൽ അതിസുന്ദരിയായിരിക്കുകയാണ് താരം. 

‍താരം വിധികർത്താവായി എത്തുന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിലാണ് സ്റ്റൈലിഷ് വേഷത്തിൽ നോറ എത്തിയത്. ഹെവി എംബ്ബല്ലിഷ്ഡ് വർക്കുകളുള്ള ‌ഗൗണായിരുന്നു ഇത്. ഉയർന്ന നെക്‌ലൈനും ഫുൾ സ്ലീവും ബീഡ് എംബ്ബലിഷ്മെന്റും ചേരുന്ന ഔട്ട്ഫിറ്റ് യൂസഫ് അൽ ജാസ്മി ആണ് ഡിസൈൻ ചെയ്തത്. ഇതിനൊപ്പം ഒരു സീക്വൻസ് ബെൽറ്റ് കൂടി ആയതോടെ കൂടുതൽ സ്റ്റൈലിഷായി. 

3500 അമേരിക്കൻ ഡോളറാണ് ഗൗണിന്റെ വില. ഇന്ത്യൻ രൂപയില്‍ ഏകദേശം 2.6 ലക്ഷം രൂപ. ഹെവി ഔട്ട്ഫിറ്റിന് ചേരുന്ന സിംപിൾ ലുക്കിലാണ് താരം എത്തിയത്. കമ്മലും മോതിരവും മാത്രമായിരുന്നു ആഭരണം.

താരം ത‌ന്നെയാണ് ലക്ഷ്വറി ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. ഷോയിൽ അതിഥിയായി എത്തിയ രൺവീർ സിങ്ങിനൊപ്പം ആ ​ഗൗണിൽ ഡാൻസ് കളിക്കുന്ന നോറയുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nora Fatehi (@norafatehi)

ഈ വാര്‍ത്ത കൂടി വായിക്കാം

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന അമ്മ, വിഡിയോ പങ്കുവച്ച് ഗ്രേസ് ആന്റണി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ