'എല്ലാവരും 1000 കോടി കളക്ഷന് പിന്നാലെ, ഇത് ഞങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും'; മനോജ് ബാജ്‌പെയ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th May 2022 03:07 PM |
Last Updated: 11th May 2022 03:08 PM | A+A A- |

ചിത്രം: ഫേയ്സ്ബുക്ക്
1000 കോടി ബോക്‌സ് ഓഫിസ് കളക്ഷന്‍ ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ ലോകം. തെന്നിന്ത്യയില്‍ നിന്നുള്ള രണ്ട് സിനിമകളാണ് ആയിരം കോടി ക്ലബ്ബില്‍ ഇടംനേടി ബോളിവുഡിനെ പോലും അമ്പരപ്പിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാവരും കളക്ഷന് പിന്നാലെ പോകുന്നത് സിനിമാ മേഖലയെ മോശമായി ബാധിക്കുമെന്ന് പറയുകയാണ് നടന്‍ മനോജ് ബാജ്‌പെയ്. ആരും സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ചും അഭിനേതാക്കളുടെ പ്രകടനത്തേക്കുറിച്ചും പറയുന്നില്ലെന്നും എല്ലാവരുടേയും ശ്രദ്ധ ആയിരം കോടിയില്‍ ആണെന്നാണ് താരം പറയയുന്നത്.
സിനിമയെക്കുറിച്ചോ പ്രകടനത്തെക്കുറിച്ചോ മറ്റു വിഭാഗങ്ങളുടെ സംഭാവനയെക്കുറിച്ചോ ഒന്നും ആര്‍ക്കും സംസാരിക്കേണ്ട. നമ്മളെല്ലാം ആയിരം കോടി, 400 കോടി, 300 കോടി കളക്ഷനില്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ ചര്‍ച്ച ഏറെ നാള്‍ നീണ്ടുപോകും. ഇത് അവസാനിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇപ്പോള്‍ നിരൂപകര്‍ ചോദിക്കുന്നത് അവരുടെ പോലെ സിനിമ എടുക്കാത്തത് എന്താണ് എന്നാണ്. നിങ്ങളുടെ സിനിമ വിജയിക്കാത്തത് എന്താണെന്നും. മെയിന്‍സ്ട്രീമില്‍ ഉള്ളവരോടാണ് ഇത് ചോദിക്കേണ്ടത്. ഞാന്‍ ഒരിക്കലും ആ ലോകത്തിന്റെ ഭാഗമല്ല. ഞങ്ങളുടെ സിനിമ തിയറ്ററില്‍ എത്തിക്കുക എന്നത് മുന്‍പും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. 1000 കോടി വന്നതോടെ അത് കുറച്ചുകൂടി ബുദ്ധിമുട്ടുള്ളതായി. ഒടിടി എന്നെപ്പോലുള്ള അഭിനേതാക്കള്‍ക്ക് അനുഗ്രഹമായിരുന്നു. കഴിവുള്ള നിരവധി പേര്‍ക്കാണ് അത് അനുഗ്രഹമാകുന്നത്.- മനോജ് വാജ്‌പെയി പറഞ്ഞു.
രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആര്‍. പ്രശാന്ത് നീലിന്റെ കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 എന്നിവയാണ് ആയിരം കോടി കടന്നത്. രണ്ടു തെന്നിന്ത്യന്‍ സിനിമകള്‍ക്കും വലിയ സ്വീകാര്യതയാണ് എല്ലാ സിനിമാരംഗത്തുനിന്നും ഉണ്ടായത്.
ഈ വാര്‍ത്ത കൂടി വായിക്കാം
'കൊലപാതകം ചെയ്തത് ജഗദീഷ് ആണ്, ആരോടും പറയില്ലെന്ന് എന്നെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചു'; മുകേഷ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ