ഒടിടിയിലും വിജയക്കുതിപ്പ് തുടരാൻ ആർആർആർ, റിലീസ് പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th May 2022 02:28 PM  |  

Last Updated: 12th May 2022 02:29 PM  |   A+A-   |  

rrr ott release

ഫോട്ടോ: ട്വിറ്റർ

 

ലോക ബോക്സ് ഓഫിസിലെ ആയിരം കോടി കളക്ഷന് പിന്നാലെ ഒടിടിയിലും വിജയക്കുതിപ്പ് തുടരാൻ രൗജമൗലി ചിത്രം ആർആർആർ. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സീ5 പ്ലാറ്റ്ഫോമിലൂടെ മേയ് 20 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം ലഭ്യമാകും. ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിലൂടെയാകും റിലീസ് ചെയ്യുക.

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കിയാണ് രാജമൗലി രൗദ്രം രണം രുദിരം (ആർആർആർ) സംവിധാനം ചെയ്തത്. 650 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. ആലിയ ഭട്ടാണ് ചിത്രത്തിൽ നായികയായി എത്തിയത്. അജയ്  ദേവ്​ഗണും പ്രധാന വേഷത്തിൽ എത്തിയിരുന്നു. 

1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ.

ഈ വാര്‍ത്ത കൂടി വായിക്കാം 

കമൽഹാസനൊപ്പം വിക്രമിൽ സൂര്യയും, ലൊക്കേഷൻ വിഡിയോ പുറത്ത്; ആവേശത്തിൽ ആരാധകർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ