'സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കണം'; മുഖ്യമന്ത്രിയോട് നടൻ മോഹൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2022 11:04 AM  |  

Last Updated: 14th May 2022 11:04 AM  |   A+A-   |  

MOHAN

ഫയല്‍ ചിത്രം

 

80കളിലെ തമിഴ് സിനിമയുടെ മിന്നും താരമായിരുന്നു മോഹൻ. പിന്നീട് സിനിമയിൽ നിന്ന് അപ്രത്യക്ഷനായ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. വിജയ് ശ്രി ജി സംവിധാനം ചെയ്യുന്ന ഹരയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് താരം. സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കണമെന്നാണ് താരം പറയുന്നത്. 

സ്ത്രീകള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി അനുവദിക്കാനുള്ള സ്‌പെയിനിന്റെ തീരുമാനം ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ടാണ് മോഹന്റേയും ചിത്രത്തിന്റെ അണിയറപ്രവർത്തകരുടേയും അഭ്യർത്ഥന. ചിത്രത്തില്‍ മോഹന്റെ കഥാപാത്രം തന്റെ മകളുടെ സ്‌കൂളില്‍ ആര്‍ത്തവ അവധി അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഒരു രംഗം ഞങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത്, സ്പാനിഷ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കേള്‍ക്കുന്നത് സന്തോഷകരമാണ്. നമ്മുടെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമാനമായ തീരുമാനം ഞങ്ങളുടെ നാട്ടിലും നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- പത്ര പ്രസ്താവനയില്‍ പറയുന്നു.

ആക്ഷൻ ​ഗ്രാമ ചിത്രമായ ഹരയിൽ ആക്ഷന്‍ റോളിലാണ് മോഹൻ പ്രത്യക്ഷപ്പെടുന്നത്.  ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം സ്‌കൂള്‍ മുതല്‍ തന്നെ കുട്ടികള്‍ക്ക് ഇന്ത്യന്‍ നിയമം പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പറഞ്ഞുവെക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. ഖുശ്ബു ആണ് ചിത്രത്തിൽ നായികയാവുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

24 വർഷത്തെ ദാമ്പത്യം; സൊഹൈൽ ഖാനും സീമയും വേർപിരിയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ