'ഞാന്‍ വീണ്ടുമൊരു തുടക്കക്കാരിയായതുപോലെ, പേടിയുണ്ട്'; ഹോളിവുഡ് 'യാത്രയ്ക്കിടെ' ആലിയ ഭട്ട്

ആദ്യത്തെ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ ആശങ്കയിലാണ് താന്‍ എന്നാണ് ആലിയ പറയുന്നത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ക്തമായ കഥാപാത്രത്തിലൂടെ സിനിമാപ്രേമികളുടെ മനം കവരുന്ന താരമാണ് ആലിയ ഭട്ട്. ഏറെ ആരാധകരുള്ള താരം ഇപ്പോള്‍ കരിയറിലെ പ്രധാന ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്. ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ആലിയ. ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലാണ് ആലിയ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ ആലിയ പങ്കുവച്ച സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

കാറില്‍ നിന്നുള്ള സെല്‍ഫിയാണ് ആലിയ പങ്കുവച്ചത്. ആദ്യത്തെ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ ആശങ്കയിലാണ് താന്‍ എന്നാണ് ആലിയ പറയുന്നത്. എന്റെ ആദ്യത്തെ ബോളിവുഡ് ചിത്രം ഷൂട്ട് ചെയ്യാനുള്ള യാത്രയിലാണ്. വീണ്ടും ഒരു തുടക്കക്കാരി ആയതുപോലെ തോന്നുന്നു. വല്ലാതെ പേടിയുണ്ട്. വിഷ് മി ലക്ക്- എന്നാണ് ആലിയ കുറിക്കുന്നത്. 

അതിനു പിന്നാലെ താരത്തിന് ആശംസ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്. അവര്‍ അവരുടെ ഹോം വര്‍ക്ക് ചെയ്തിട്ടുണ്ടാവുമെന്നും അവരായിരിക്കും കൂടുതല്‍ പേടിച്ച് ഇരിക്കുന്നത് എന്നുമായിരുന്നു റിതേഷ് ദേശ്മുഖിന്റെ കമന്റ്. ഇന്റര്‍നാഷണല്‍ ഖിലാഡി എന്നാണ് അര്‍ജുന്‍ കപൂര്‍ കമന്റ് ചെയ്തത്. 

ബ്രിട്ടീഷ് സംവിധായകനായ ടോം ഹാര്‍പര്‍ ഒരുക്കുന്ന സ്‌പൈ ത്രില്ലറാണ് ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍. നെറ്റ്ഫഌക്‌സ് ഒറിജിനല്‍ ചിത്രത്തില്‍ നിരവധി സൂപ്പര്‍താരങ്ങളും അഭിനയിക്കുന്നുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com