'ഇവന്മാരെല്ലാം വെറും കച്ചറകളാണ്'; ഇത് തുറമുഖത്തിന്റെ പോരാട്ടം; ട്രയിലർ

ജൂൺ 3ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ വൻതാരനിര തന്നെ ഒന്നിക്കുന്നുണ്ട്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

നിവിൻ പോളിയെ പ്രധാന കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിന്റെ ട്രെയിലർ പുറത്ത്. കൊച്ചി തുറമുഖത്തിലെ പോരോട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മൊയുദു എന്ന കഥാപാത്രമായാണ് നിവിൻ എത്തുന്നത്. ജൂൺ 3ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ വൻതാരനിര തന്നെ ഒന്നിക്കുന്നുണ്ട്. 

നിവിൻ പോളിക്കൊപ്പം നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1950കളിൽ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെക്കുറിച്ചുള്ള ചിത്രമാണിത്. 

കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തിൽ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകർത്തുന്ന ചിത്രമാണ് 'തുറമുഖം'. ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത് സമരങ്ങളും പ്രതിഷേധങ്ങളുമാണ്. കൊച്ചി തുറമഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. കെ എം ചിദംബരം രചിച്ച നാടകത്തിന് തിരക്കഥാരൂപം സൃഷ്ടിച്ചത് മകൻ ഗോപൻ ചിദംബരമാണ്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'തുറമുഖം'.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com