സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും അപകടം? ഷൂട്ടിങ്ങിനിടെ വണ്ടി ആഴമുള്ള ജലാശയത്തിലേക്ക് വീണു; യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2022 12:43 PM  |  

Last Updated: 24th May 2022 12:43 PM  |   A+A-   |  

Vijay_Deverakonda_Samantha

ചിത്രം: ഇൻസ്റ്റ​ഗ്രാം

 


സിനിമാഷൂട്ടിങ്ങിനിടയിൽ തെന്നിന്ത്യൻ താരങ്ങളായ സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക് പറ്റിയെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കശ്മീരിൽ ‘ഖുഷി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഇവരുടെ വാഹനം അപകടത്തിൽപ്പെട്ടെന്നായിരുന്നു വാർത്ത. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സൗത്ത് ഇന്ത്യൻ സിനിമയിൽ പിആർഒ ആയ ബിഎ രാജു. 

കശ്മീരിലെ പഹൽഗാം പ്രദേശത്ത് ഒരു സ്റ്റണ്ട് സീനിൽ അഭിനയിച്ചുകൊണ്ടിരിക്കെ ഇരുവരും സഞ്ചരിച്ച വാഹനം ആഴമുള്ള ജലാശയത്തിലേക്ക് പതിച്ച് ഇരുവർക്കും അപകടം സംഭവിച്ചുവെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. “വ്യാജ വാർത്ത മുന്നറിയിപ്പ്: വിജയ് ദേവരകൊണ്ടയ്ക്കും സാമന്തയ്ക്കും ഖുശി സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റതായി വന്ന വാർത്തകൾ സത്യമല്ല. കശ്മീരിൽ 30 ദിവസത്തെ ഷൂട്ടിംഗ് വിജയകരമായി പൂർത്തിയാക്കി ഖുശി ടീം ഇന്നലെ ഹൈദരാബാദിലേക്ക് മടങ്ങി. വ്യാജ വാർത്തകൾ വിശ്വസിക്കരുത്,” ബിഎ രാജു ട്വീറ്റ് ചെയ്യുന്നു.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി ‘ഖുഷി’ ഈ വർഷം ഡിസംബർ 23ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ രചനയും സംവിധാനവും നിർമാണവും ശിവ നിർവാണയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം  

"എന്റെ പപ്പ അമ്മയ്ക്കെഴുതിയ കത്താണ് ഇത്, എല്ലാ പ്രണയിതാക്കളുമായും പങ്കുവെക്കണമെന്ന് തോന്നി"; അനൂപ് മേനോൻ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ