മെ​ഗാ 'എം' ന്റെ കാമറയ്ക്കായി പോസ് ചെയ്ത് ഇസക്കുട്ടൻ; ഫോട്ടോയുമായി കുഞ്ചാക്കോ ബോബൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2022 11:26 AM  |  

Last Updated: 29th May 2022 11:26 AM  |   A+A-   |  

mammootty kunchacko boban

ചിത്രം: ഫേയ്സ്ബുക്ക്

 

മ്മൂട്ടിക്ക് ഫോട്ടോ​ഗ്രാഫിയോടുള്ള താൽപ്പര്യം മലയാളികൾക്ക് സുപരിചിതമാണ്. സൂപ്പർതാരത്തിന്റെ കാമറയിൽ പതിയാൻ ഭാ​ഗ്യം കിട്ടിയവരും നിരലധിയാണ്. ഇപ്പോൾ നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസക്കുട്ടനായി ഫോട്ടോ​ഗ്രാഫറായിരിക്കുകയാണ് മമ്മൂട്ടി. ഇസഹാഖിന്റെ ചിത്രം പകർത്തുന്ന മമ്മൂട്ടിയുടെ ഫോട്ടോ ആണ് പുറത്തുവന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ചിത്രം പങ്കുവച്ചത്. 

തന്റെ പ്ലേ ഏരിയയിൽ മമ്മൂട്ടിയ്ക്കായി പോസ് ചെയ്യുന്ന ഇസുവിനെയാണ് ചിത്രത്തിൽ കാണുന്നത്. താടിയിൽ കൈ ഊന്നി കിടക്കുന്ന ഇസുവിന്റെ ചിത്രം പകർത്തുന്ന മമ്മൂട്ടിയേയും ഫോട്ടോയിൽ കാണാം. മെ​ഗാ എം ന്റെ കാമറയിൽ ഇസു പതിയുമ്പോൾ. രണ്ടു പേരെും കാമറയിലാക്കിയത് മെ​ഗാ എം ന്റെ ആരാധകനായ ഞാൻ തന്നെയാണ്.- എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്. മമ്മൂട്ടിയേയും ദുൽഖർ സൽമാനെയും ടാ​ഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്. മമ്മൂട്ടിയെടുത്ത ഇസക്കുട്ടന്റെ ഫോട്ടോ പോസ്റ്റ് ചെയ്യണം എന്നാണ് കൂടുതൽ പേരും ആവശ്യപ്പെടുന്നത്. മമ്മൂട്ടിയുടെ ഫോട്ടോ​ഗ്രഫിയെ പ്രശംസിച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്. അടുത്തിടെ മമ്മൂട്ടിയെടുത്ത ദുൽഖർ സൽമാന്റെ ചിത്രങ്ങൾ സോഷ്യൽ മീ‍ഡിയയിൽ വൈറലായിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം

'ഇവനെ കൈയോടെ പിടി കൂടിയിട്ടുണ്ട്. എന്ത് ചെയ്യണം?'; ശ്യാം മോഹനൊപ്പമുള്ള ചിത്രവുമായി ജി വേണു​ഗോപാൽ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ