'ആട നമ്മള് പരമാവധി കള്ളവോട്ട് ചെയ്യണം'; ചിരിപ്പിക്കാൻ ശ്രീനാഥ് ഭാസിയും കൂട്ടരും; 'പടച്ചോനെ ഇങ്ങള് കാത്തോളീ' ട്രെയിലർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th November 2022 12:21 PM  |  

Last Updated: 06th November 2022 12:21 PM  |   A+A-   |  

sreenath_bhasi_trailer

വിഡിയോ ദൃശ്യം

 

ശ്രീനാഥ് ഭാസി പ്രധാന വേഷത്തിൽ എത്തുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ സിനിമയുടെ ട്രെയിലർ പുറത്ത്. ഒരു ​ഗ്രാമവും അവിടത്തെ രാഷ്ട്രീയ പ്രവർത്തനവുമെല്ലാമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ശ്രീനാഥ് ഭാസിക്കൊപ്പം ​ഗ്രേസ് ആന്റണിയും ശക്തമായ വേഷത്തിൽ എത്തുന്നുണ്ട്. തിയറ്ററിൽ ചിരി നിറക്കുന്നതാവും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. 

ബിജിത്ത് ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ നർമ്മത്തിനൊപ്പം സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇടതുപക്ഷ നേതാവായി ശ്രീനാഥ്‌ ഭാസി പ്രത്യക്ഷപ്പെടുന്നു. ആൻ ശീതളാണ് നായിക. രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

ചിത്രം ടൈനി ഹാൻഡ്സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട്‌ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് പ്രദീപ് കുമാർ കാവുംതറയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു പ്രസാദ്. എഡിറ്റിങ് കിരൺ ദാസ്. സംഗീതം ഷാൻ റഹ്മാൻ. നവംബർ 11ന് തിയറ്ററുകളിലെത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മമ്മൂട്ടിയെ കണ്ട് അനു​ഗ്രഹം വാങ്ങി, സുരേഷ് ​ഗോപിയുടെ ഇളയമകൻ മാധവ് സിനിമയിലേക്ക്; അരങ്ങേറ്റം അച്ഛനൊപ്പം

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ