ജവാൻ ഗിരിധറിന്റേയും ജയശ്രീ ടീച്ചറിന്റേയും കഥ, ശിവദയുടെ നായകനായി സുമേഷ് ചന്ദ്രൻ; ജവാനും മുല്ലപ്പൂവും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2022 05:30 PM  |  

Last Updated: 13th November 2022 05:30 PM  |   A+A-   |  

jawanum_mullappoovum

ജവാനും മുല്ലപ്പൂവും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

 

വാനും മുല്ലപ്പൂവും എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നവാഗതനായ രഘു  മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവദയും സുമേഷ് ചന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാലത്തിനു മുകളിൽ ഇരിക്കുന്ന ശിവദയേയും സുമേഷിനേയുമാണ് പോസ്റ്ററിൽ കാണുന്നത്. 

സ്കൂൾ അദ്ധ്യാപികയായ ജയശ്രി ടീച്ചറുടേയും സൈനിക ജീവിതം പൂർത്തിയാക്കി നാട്ടിൽ മടങ്ങിയെത്തിയ ജവാൻ ഗിരിധറിന്റെയും കഥയാണ് ചിത്രം പറയുന്നത്. കോവിഡാനന്തര കാലമാണ് ചിത്രത്തിൽ പശ്ചാത്തലമാകുന്നത്. കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്. ടു ക്രീയേറ്റീവ്  മൈൻഡ്സിന്റെ ബാനറിൽ   വിനോദ്  ഉണ്ണിത്താനും,സമീർ സേട്ടുംചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു.

രാഹുൽ മാധവ്,ബേബി സാധിക മേനോൻ,ദേവി അജിത്ത്, ബാലാജി ശർമ്മ,  വിനോദ്  കെടാമംഗലം, സാബു ജേക്കബ്,  കോബ്രാ രാജേഷ്,  സന്ദീപ് കുമാർ,   അമ്പിളി സുനിൽ,  ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. 

കാമറ : ഷാൽ സതീഷ്, എഡിറ്റർ:  സനൽ അനിരുദ്ധൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, അസോസിയേറ്റ് പ്രൊഡ്യൂസർ:  ആർ ഡി, എക്സിക്യൂട്ടീവ് പ്രൊഡൃസർ: മാളവിക എസ് ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ, ചീഫ് അസോ ഡയറക്ടർ:  ബാബുരാജ് ഹരിശ്രി, അസോ ഡയറക്ടർ:  രാജേഷ്‌  കാക്കശ്ശേരി, ആർട് :അശോകൻ  ചെറുവത്തൂർ, സംഗീതം: 4 MUSICS & മത്തായി സുനിൽ., ഗാനങ്ങൾ: ബി കെ  ഹരി നാരായണൻ & സുരേഷ്  കൃഷ്ണൻ, കൊറിയൊഗ്രാഫർ അയ്യപ്പദാസ് V P, കോസ്റ്റൃം : ആദിതൃ നാണു, മേക്കപ്പ് : പട്ടണം ഷാ,  സൗണ്ട് ഡിസൈൻ: ചാൾസ്, V F X: ജിഷ്ണു പി ദേവ്, സ്റ്റിൽസ് : ജിതിൻ മധു, പി ആർ ഒ: ശിവപ്രസാദ്, ഡിസൈൻസ് മാ മി ജോ

ഈ വാർത്ത കൂടി വായിക്കൂ 

'ഇക്കാ ഇന്ന് എന്റെ പിറന്നാളാണ്, ഫാൻബോയ് നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ്'; ആരാധകന് ആശംസ അറിയിച്ച് ദുൽഖർ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ