'സിങ്കം' വാസ്കോഡ ​ഗാമ, വിജയ് സേതുപതി വീണ്ടും പൊലീസ് വേഷത്തിൽ; 'ഡിഎസ്പി' ട്രെയിലർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 12:35 PM  |  

Last Updated: 26th November 2022 12:35 PM  |   A+A-   |  

vijay_sethupathi

vijay_sethupathi

 

തമിഴ് സൂപ്പർതാരം വിജയ് സേതുപതി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഡിഎസ്പിയുടെ ട്രെയിലർ പുറത്ത്. പൊലീസ് വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. വാസ്കോഡ ഗാമ എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. പൊൻറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

പക്കാ പൊലീസ് ആക്ഷൻ ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സൂര്യ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം സിങ്കത്തിലെ ഹിറ്റ് ഡയലോളുകളും ചിത്രത്തിലുണ്ട്. ഡിസംബർ 2നാണ് ചിത്രം റിലീസിന് എത്തുന്നത്. 2016ൽ പുറത്തിറങ്ങിയ സേതുപതിക്ക് ശേഷം താരം പൊലീസ് വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഡിഎസ്പിക്കുണ്ട്.

അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. പൊൻറാം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സംഗീത സംവിധാനം ഡി ഇമ്മൻവിവേക് ഹര്‍ഷൻ ചിത്രസംയോജനം നിര്‍വഹിക്കുന്നു. കാർത്തികേയൻ സന്താനം നിർമിക്കുന്ന ചിത്രം സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറിൽ കാര്‍ത്തിക് സുബ്ബരാജാണ് വിതരണത്തിന് എത്തിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജേണലിസത്തിൽ ടോപ്പർ; ബിരുദാനന്തര ബിരുദം പൂർത്തിയാക്കി നടി മാളവിക നായർ; ചിത്രങ്ങൾ

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ