ഫോട്ടോഷൂട്ടിനിടെ മുട്ടുകുത്തി വൈഷ്ണവിയെ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത്; 'യെസ്' പറഞ്ഞ് നടി, വിഡിയോ 

ഫോട്ടോഷൂട്ട് നടക്കുന്നതിനിടെ നടി വൈഷ്ണവി വേണുഗോപാലിനെ സർപ്രൈസ് ചെയ്ത് സുഹൃത്തിന്റെ പ്രൊപ്പോസൽ
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഫോട്ടോഷൂട്ട് നടക്കുന്നതിനിടെ നടി വൈഷ്ണവി വേണുഗോപാലിനെ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത് രാഘവ് നന്ദകുമാർ. വൈഷ്ണവി തന്നെയാണ് വിഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. ദീർഘനാളായി സുഹൃത്തുക്കളാണ് വൈഷ്ണവിയും രാഘവും

‘‘ഫോട്ടോഷൂട്ട് പെട്ടന്ന് ‘വിൽ യു മാരി മി’ നിമിഷങ്ങളായാൽ എന്ത് പറ്റും? ഞാൻ യെസ് പറഞ്ഞു’’, വിഡിയോ പങ്കുവച്ച് വൈഷ്ണവി കുറിച്ചു. കടലിലേക്ക് നോക്കി നിൽക്കുന്ന വൈഷ്ണവിയുടെ പുറകിൽ മോതിരപ്പെട്ടിയുമായി മുട്ടുകുത്തി നിൽക്കുകയായിരുന്നു രാഘവ്. വൈഷ്ണവി തിരിഞ്ഞപ്പോൾ അപ്രതീക്ഷിതമായാണ് രാഘവിനെ കണ്ടത്. ഈ രം​ഗം കണ്ട് നടി അക്ഷരാർത്ഥത്തിൽ അമ്പരന്നെന്ന് വിഡിയോയിൽ കാണാം. 

ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലൂടെയാണ് വൈഷ്ണവിയുടെ സിനിമാതുടക്കം. പിന്നീട് ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജനഗണമന തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com