കിം കി ഡുക്കിന്റെ അവസാന ചിത്രം രാജ്യാന്തര മേളയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th November 2022 09:14 PM |
Last Updated: 30th November 2022 08:37 AM | A+A A- |

ചിത്രത്തിലെ രംഗം
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാള്‍ ഓഫ് ഗോഡ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. ആകസ്മികമായി കണ്ടുമുട്ടുന്ന രണ്ടു കമിതാക്കളുടെ പ്രക്ഷുബ്ധവും ദാരുണവുമായ പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് രാജ്യാന്തര മേളയിലേത്.
സിനിമയുടെ ചിത്രീകരണത്തിനിടെ കോവിഡ് ബാധിതനായി മരിച്ച കിംമിന്റെ സുഹൃത്തുക്കളാണ് ചിത്രം പൂര്‍ത്തിയാക്കിയത്.അബ്ലായ് മറാറ്റോവ്, ഷാനല്‍ സെര്‍ഗാസിന എന്നിവര്‍ നായികാ നായകന്മാരായ ചിത്രം ലാത്വിയ, എസ്റ്റോണിയ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത് .
വെനീസ് ചലച്ചിത്രമേളയില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രം രാജ്യാന്തര മേളയിലെ ഓട്ടിയര്‍ ഓട്സ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
'എന്റെ ആടുതോമ' വീണ്ടുമെത്തുന്നു; സ്ഫടികം 4 കെ റിലീസ് പ്രഖ്യാപിച്ചു, 'അപ്പോൾ എങ്ങനാ, ഉറപ്പിക്കാവോ?'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ