ലോമപാദൻ രാജാവാകാനായത് ഭാ​ഗ്യം, രാമചന്ദ്രന്റെ വേർപാടിൽ ദുഃഖമുണ്ട്; കുറിപ്പുമായി ബാബു ആന്റണി

അറ്റ്ലസ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്ത വൈശാലിയിലെ പ്രധാന വേഷത്തിൽ ബാബു ആന്റണി എത്തിയിരുന്നു
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

വ്യവസായിയും നിർമാതാവുമായ അറ്റ്ലസ് രാമചന്ദ്രന്റെ വിയോ​ഗത്തിൽ അനുശോചിച്ച് നടൻ ബാബു ആന്റണി. ഫേയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ദുഃഖം രേഖപ്പെടുത്തിയത്. അറ്റ്ലസ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്ത വൈശാലിയിലെ പ്രധാന വേഷത്തിൽ ബാബു ആന്റണി എത്തിയിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് രാമചന്ദ്രനൊപ്പം എടുത്ത ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. തനിക്ക് മികച്ച കഥാപാത്രത്തെ സമ്മാനിച്ച ചിത്രത്തിന്റെ നിർമ്മാതാണ് അദ്ദേഹമെന്നും വേർപാടിൽ ദുഃഖിക്കുന്നതായും നടൻ പറഞ്ഞു.

 'വൈശാലി' എന്ന ഇതിഹാസ ചിത്രം നിർമ്മിച്ച ശ്രീ രാമചന്ദ്രന്റെ വേർപാടിൽ ദുഃഖമുണ്ട്. ലോമപാദൻ രാജാവ് എന്റെ ഏറ്റവും പ്രശംസനീയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഞാൻ ഭാഗ്യവാനായിരുന്നു. എനിക്ക് ഏറ്റവും പ്രശംസ നേടിത്തന്ന ലോമപാദൻ രാജാവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യമായി കരുതുന്നു,' - ബാബു ആന്റണി കുറിച്ചു. 

നിർമാതാവ്, നടൻ, വിതരണക്കാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ.  1989 ൽ പുറത്തിറങ്ങിയ ഭരതന്റെ വൈശാലിയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് 'സുകൃതം', 'ധനം', 'വാസ്തുഹാര', 'കൗരവര്‍', 'ചകോരം', 'ഇന്നലെ', 'വെങ്കലം' എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായി.  'അറബിക്കഥ', 'മലബാര്‍ വെഡ്ഡിംഗ്', 'ടു ഹരിഹര്‍ നഗര്‍', 'സുഭദ്രം', 'ആനന്ദഭൈരവി' എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'ഹോളിഡേയ്‌സ്' എന്ന പേരിൽ ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ഇന്നലെ ദുബായിൽ വച്ചായിരുന്നു അന്ത്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com