'സ്കൂളിൽ നിന്നും കോളജിൽ നിന്നുമുള്ള വിനോദയാത്രകൾ കെഎസ്ആർടിസിയിലാക്കണം'; രഞ്ജിനി

കൂടുതല്‍ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കും
രഞ്ജിനി/ ഫെയ്സ്ബുക്ക്, അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്
രഞ്ജിനി/ ഫെയ്സ്ബുക്ക്, അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്

സ്കൂളിൽ നിന്ന് വിനോദയാത്ര പോയ ബസ് കെസ്ആർടിസിയുമായി കൂട്ടിയിട്ടുണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് കേരളം. അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പടെ ഒൻപതു പേരാണ് അപകടത്തിൽ മരിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നടി രഞ്ജിനിയുടെ കുറിപ്പാണ്. വിദ്യാലയങ്ങളുടെ വിനോദയാത്രകള്‍ കെഎസ്ആര്‍ടി ബസുകളിലാക്കണമെന്നാണ് നടി ആവശ്യപ്പെടുന്നത്. സ്‌കൂള്‍, കോളജ്, യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സര്‍ക്കാര്‍ ബസുകളില്‍ നടത്തണം. ഇത് കൂടുതല്‍ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്നും രഞ്ജിനി പറയുന്നു. 

രഞ്ജിനിയുടെ കുറിപ്പ് വായിക്കാം

5 വിദ്യാര്‍ഥികളടക്കം 9 പേര്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദാരുണ അപകടത്തിൽ കേരളം അതീവ ദുഖത്തിലാണ്. വളരെ കര്‍ശനമായ മോട്ടോര്‍ വാഹന നിയമങ്ങള്‍ ഉള്ളപ്പോള്‍ സ്വകാര്യ ബസുകള്‍ ഫ്‌ലാഷ് ലൈറ്റുകളും സൈറണും മറ്റും ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സര്‍ക്കാറിനോട് എനിക്ക് ഒരു അപേക്ഷയാണുള്ളത്. സ്‌കൂള്‍, കോളജ്, യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സര്‍ക്കാര്‍ ബസുകളില്‍ നടത്തണം. ഇത് കൂടുതല്‍ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെ.എസ്.ആര്‍.ടി.സിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും. 2018 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കെ.ടി.ഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു?

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com