ആദ്യ ഷോയ്ക്കു മുമ്പേ വിടവാങ്ങി രാഹുല്‍; ചെല്ലോ ഷോയിലെ കുട്ടിത്താരം അന്തരിച്ചു

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ചിത്രമായ ചെല്ലോ ഷോയില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ബാലതാരം രാഹുല്‍ കോലി  അന്തരിച്ചു
രാഹുല്‍ കോലി/ട്വിറ്റര്‍
രാഹുല്‍ കോലി/ട്വിറ്റര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ചിത്രമായ ചെല്ലോ ഷോയില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ബാലതാരം രാഹുല്‍ കോലി (15) അന്തരിച്ചു. രക്താര്‍ബുദ ബാധിതനായിരുന്നു. ചെല്ലോ ഷോയിലെ ആറ് പ്രധാന ബാലതാരങ്ങളില്‍ ഒരാളാണ് രാഹുല്‍.

ഏറെ നാളായി ചികിത്സയിലായിരുന്നു രാഹുല്‍. കഴിഞ്ഞ ദിവസം  തുടര്‍ച്ചയായി പനിയുണ്ടായിരുന്നെന്നും രക്തം ഛര്‍ദിച്ചതായും പിതാവ് രാമു പറഞ്ഞു. രാമു കോലിയുടെ മൂത്ത മകനാണ് രാഹുല്‍.

സംവിധായകന്‍ പാന്‍ നളിന്റെ കുട്ടിക്കാലത്തെ ഓര്‍മകളെ അടിസ്ഥാനമാക്കിയാണ് ഈ ഗുജറാത്തി ചിത്രം ഒരുക്കിയിരിക്കുന്നത്. അവസാന സിനിമാ പ്രദര്‍ശനം എന്നാണ് ചെല്ലോ ഷോ എന്ന വാക്കിന്റെ അര്‍ഥം. 

മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരത്തിനാണ് ചെല്ലോ ഷോ മത്സരിക്കുന്നത്. ഈ മാസം പതിനാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com