ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

"ഇനി കടിക്കാൻ കൈയിൽ നഖമുണ്ടെന്ന് തോന്നുന്നില്ല"; കോഹ്‌ലിക്ക് കൈയടിച്ച് ദുൽഖർ 

മത്സരത്തിന്റെ ആവേശം മുഴുവൻ പ്രകടിപ്പിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്

ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെതിരേ ആവേശ ജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് നടൻ ദുൽഖർ സൽമാൻ. മത്സരത്തിന്റെ ആവേശം മുഴുവൻ പ്രകടിപ്പിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. "എന്തൊരു ആവേശകരമായ മത്സരം!! എനിക്ക് കടിക്കാൻ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല" എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്. 

"എന്തൊരു ആവേശകരമായ മത്സരം!! എനിക്ക് കടിക്കാൻ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. കോഹ്‌ലിയും ഇന്ത്യയും നന്നായി. പരമ്പരയിലുടനീളം മികച്ച ഫോം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം", എന്നാണ് കോഹ്‌ലിയുടെ ചിത്രത്തോടൊപ്പം ​ദുൽഖർ കുറിച്ചത്. 

അവസാന പന്തു വരെ ആവേശം നിറഞ്ഞ മത്സരത്തിൽ പാകിസ്ഥാനെ നാല് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 53 പന്തുകള്‍ നേരിട്ട് ആറ് ഫോറും നാല് സിക്‌സും സഹിതം 82 റണ്‍സ് വാരി കോഹ്‌ലി പുറത്താകാതെ നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com