നിമിഷക്ക് പകരം ഐശ്വര്യ; ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേക്ക്, ട്രെയിലര്‍ കാണാം 

രാഹുൽ രവീന്ദ്രൻ ആണ് സുരാജിന്റെ വേഷത്തിലെത്തുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

നിമിഷ സജയനെ സുരാജ് വെഞ്ഞാറമ്മൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേയ്ക്ക് ട്രെയുലർ പുറത്തുവിട്ടു. ഐശ്വര്യ രാജേഷ് ആണ് തമിഴിൽ നിമിഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ രാഹുൽ രവീന്ദ്രൻ ആണ് സുരാജിന്റെ വേഷത്തിലെത്തുന്നത്. 

ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ആർ കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‌ചിത്രത്തിന്റെ തെലുങ്ക് റീമേയ്ക്കിനുള്ള അവകാശം വാങ്ങിയിരിക്കുന്നതും കണ്ണനാണ്. ഓടിടി റിലീസായി പ്രദര്‍ശനത്തിനെത്തിയ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച പ്രതികരണമാണ് നേടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com