ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ആ​ഗ്രഹമെന്ന് കങ്കണ; മറുപടിയുമായി ദേശിയ അധ്യക്ഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2022 04:36 PM  |  

Last Updated: 30th October 2022 04:36 PM  |   A+A-   |  

kangana_ranaut_bjp

ചിത്രം: ഫേയ്സ്ബുക്ക്

 

ന്യൂഡൽഹി; അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് കങ്കണാ റണാവത്ത് വെളിപ്പെടുത്തിയത്. ബിജെപിയേയും മോദിയേയും വാനോളം പ്രശംസിക്കാനും താരം മറന്നില്ല. മത്സരിക്കാൻ ആ​ഗ്രഹിക്കുന്ന മണ്ഡലം ഏതെന്നുവരെ കങ്കണ പറഞ്ഞിരുന്നു. ഇപ്പോൾ കങ്കണയുടെ ആ​ഗ്രഹത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. 

കങ്കണയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് നദ്ദ പറഞ്ഞത്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കങ്കണയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇവിടെ ഇടമുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ഞാന്‍ മാത്രമല്ല തീരുമാനമെടുക്കേണ്ടത്. താഴെത്തട്ടില്‍ നിന്നുള്ള ഇലക്ഷന്‍ കമ്മിറ്റി മുതല്‍ പാര്‍ലമെന്ററി ബോര്‍ഡ് വരെ ചേര്‍ന്നാണ് തീരുമാനമെടുക്കുന്നത്.- നദ്ദ പറഞ്ഞു.

കഴിഞ്ഞ ദിവസം ആജ് തക് ചാനലില്‍ നടന്ന പരിപാടിയിലാണ് കങ്കണ ആ​ഗ്രഹം തുറന്നുപറഞ്ഞത്. അധികം വൈകാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന സൂചനയാണ് താരം നൽകിയത്. ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് ആ​ഗ്രഹം. ജനം ആ​ഗ്രഹിക്കുകയും ബിജെപി ടിക്കറ്റ് നൽകുകയും ചെയ്താൽ മത്സരിക്കുമെന്നും കങ്കണ പറഞ്ഞു. മോദി രാജ്യത്തിന്റെ മഹാപുരുഷനാണെന്നും 2024ൽ മോദിയും രാഹുൽ ​ഗാന്ധിയുമായിരിക്കും മത്സരമെന്നും കങ്കണ പറഞ്ഞു. ആര് മത്സരിച്ചാലും മോദിക്ക് എതിരാളിയാകില്ലെന്നും അവർ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രിയ വാര്യർക്ക് 23ാം പിറന്നാൾ, സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കി താരം; വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ