സുരേഷ് ​ഗോപിയുടെ പാപ്പൻ ഓണത്തിന് സീ 5ൽ, റിലീസ് തിയതി പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st September 2022 12:30 PM  |  

Last Updated: 01st September 2022 12:30 PM  |   A+A-   |  

paappan_ott_release

ചിത്രം; ഫേയ്സ്ബുക്ക്

സുരേഷ് ​ഗോപിയെ പ്രധാന കഥാപാത്രമാക്കി ജോഷി സംവിധാനം ചെയ്ത പാപ്പന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സീ 5 പ്ലാറ്റ്ഫോമിലൂടെ സെപ്റ്റംബർ 7നാണ് ചിത്രം റിലീസ് ചെയ്യുക. സോഷ്യൽ മീഡിയയിലൂടെ സീ 5 തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനു ശേഷമാണ് ഒടിടിയിൽ എത്തുന്നത്. ജൂലൈ 9ന് റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടിയിരുന്നു. 

ഏറെ നാളുകൾക്കു ശേഷം ഹിറ്റ് ജോഡികളായ ജോഷിയും സുരേഷ് ​ഗോപിയും ഒന്നിച്ചപ്പോൾ കിട്ടിയത് മികച്ച ഇൻവസ്റ്റി​ഗേറ്റീവ് ത്രില്ലറായിരുന്നു. എബ്രഹാം മാത്യു മാത്തൻ എന്ന പഴയ പൊലീസിന്റെ വേഷത്തിലാണ് സുരേഷ് ​ഗോപി എത്തിയത്. ​​ആദ്യ ദിവസം മുതൽ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. സുരേഷ് ​ഗോപിയുടെ വൻ തിരിച്ചുവരവായി ചിത്രം മാറി. 50 കോടി ക്ലബ്ബിലും ചിത്രം ഇടംനേടിയിരുന്നു. 

ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, ഷമ്മി തിലകൻ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, തുടങ്ങി വമ്പൻ താര നിരയാണ് അണിനിരന്നത്. സുരേഷ് ​ഗോപിയും ​ഗോകുലും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമാണം സുജിത് ജെ നായർ, ഷാജി.‌ എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഇപ്പോഴത്തെ ഒബ്‌സഷന്‍ സെക്‌സിനോട്, ജീവിതം മുന്നോട്ടു നയിക്കുന്നതും സെക്‌സ്'; വിഡിയോയുമായി മഡോണ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ