പ്രണയം തകര്‍ന്നു; വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചു; നടി ദീപയുടെ ആത്മഹത്യാക്കുറിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2022 01:04 PM  |  

Last Updated: 20th September 2022 01:04 PM  |   A+A-   |  

deepa

ദീപ

 

ചെന്നൈ: യുവ തമിഴ് നടി ദിപയെ വാടക ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്തിയ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് വരികയാണെന്ന് പൊലീസ്. സമീപ ദിവസങ്ങളില്‍ ദീപയുടെ ഫ്‌ലാറ്റില്‍ എത്തിയവരുടെയും വിവരങ്ങളും ശേഖരിക്കുന്നുണ്ട്.  മരിക്കുന്നതിന്റെ തലേന്ന് ഒരു ഓട്ടോറിക്ഷയിലാണ് ദീപ താമസസ്ഥലത്ത് എത്തിയത്.

പ്രണയനൈരാശ്യമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ദീപ എഴുതിയ ആത്മഹത്യക്കുറിപ്പു പൊലീസിനു ലഭിച്ചിരുന്നു. മാതാപിതാക്കള്‍ വിവാഹത്തിനു നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ദീപ മാനസികസമ്മര്‍ദത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. 

ആന്ധ്രാ സ്വദേശിനിയായ ദീപയെ ചെന്നൈയിലെ വിരുഗമ്പാക്കം മല്ലിക അവന്യൂവിലെ വാടക ഫ്‌ലാറ്റിലാണ് ഞായറാഴ്ച തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോളിന്‍ ജെസീക്ക എന്നാണ് യഥാര്‍ഥ പേര്. അടുത്തിടെ ഇറങ്ങിയ തമിഴ് ചിത്രമായ 'വൈദ'യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം 'തുപ്പരിവാളന്‍' ഉള്‍പ്പെടെയുള്ള തമിഴ് സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'അഞ്ചു വർഷമായുള്ള ആ​ഗ്രഹം', ബിഎംഡബ്ല്യൂ ത്രീ സീരീസ് സ്വന്തമാക്കി റോഷൻ മാത്യു; വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ