ദുൽഖറിന്റെ ആദ്യത്തെ വെബ് സിരീസ്, ഒപ്പം രാജ്കുമാർ റാവുവും; ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് ടീസർ

പ്രമുഖ ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേര്‍ന്ന് ഒരുക്കുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് എന്ന സിരീസിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന വെബ് സിരീസിന്റെ ടീസർ പുറത്ത്. പ്രമുഖ ബോളിവുഡ് സംവിധായകരായ രാജും ഡികെയും ചേര്‍ന്ന് ഒരുക്കുന്ന ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് എന്ന സിരീസിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. നെറ്റ്ഫ്ളിക്സിലൂടെയാണ് സിരീസ് എത്തുക. കോമഡി ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിരീസിൽ ശക്തമായ വേഷത്തിലാണ് താരം എത്തുന്നത്. രാജ്‍കുമാര്‍ റാവുവാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തൊണ്ണൂറുകള്‍ പശ്ചാത്തലമാക്കിയാണ് സിരീസ് ഒരുക്കിയിരിക്കുന്നത്. ആദര്‍ശ് ഗൌരവ്, ഗുല്‍ഷന്‍ ദേവയ്യ, സതീഷ് കൌശിക്, വിപിന്‍ ശര്‍മ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ് ആന്‍ഡ് ഡികെയോടൊപ്പം സുമന്‍ കുമാര്‍ കൂടി ചേര്‍ന്നാണ് കഥ. സീതാ മേനോനും രാജ് ആന്‍ഡ് ഡികെയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പങ്കജ് കുമാര്‍ ആണ് ഛായാഗ്രഹണം. നെറ്റ്ഫ്ലിക്സുമായി ചേര്‍ന്ന് ഡി 2 ആര്‍ ഫിലിംസ് ആണ് നിര്‍മ്മാണം. സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 

തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങുകയാണ് ദുൽഖർ. സീതാരാമം വൻ വിജയമായതിനു പിന്നാലെ താരം പ്രധാന വേഷത്തിലെത്തുന്ന ഛുപ് റിലീസിന് എത്തിയിരിക്കുകയാണ്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഇത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സണ്ണി ഡിയോള്‍ ആണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആര്‍ ബല്‍കിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ഇർഫാൻ ഖാനൊപ്പം കര്‍വാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. അതിനു ശേഷം സോനം കപൂറിന്റെ നായകനായി ദി സോയ ഫാക്ടർ എന്ന ചിത്രത്തിലും അഭിനയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com